പള്ളിക്ക് നേരെ ആക്രമണം: ഉണ്ണിയേശുവിന്റെ പ്രതിമയടക്കം നശിപ്പിച്ച് അക്രമികൾ

ബെംഗളൂരു: മൈസൂരു ജില്ലയിലെ പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളിക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

പള്ളിവളപ്പിലെ തൊട്ടിലിൽ സ്ഥാപിച്ചിരുന്ന ഉണ്ണിയേശുവിന്റെ പ്രതിമ അക്രമികൾ നശിപ്പിച്ചതായി ഫാ.ജോൺ പോൾ പെരിയപട്ടണ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. തൊട്ടിലും വലിച്ചെറിഞ്ഞ അക്രമികൾ തൊട്ടിലിനു മുന്നിൽ അലങ്കാരത്തിനായി സൂക്ഷിച്ചിരുന്ന പാത്രങ്ങളും ചില്ലു വസ്തുക്കളും നശിപ്പിച്ചു. തൊട്ടിലിനു മുന്നിൽ സൂക്ഷിച്ചിരുന്ന സംഭാവന പെട്ടിയും കവർച്ച ചെയ്തതായാണ് റിപ്പോർട്ട്.

വൈകിട്ട് ആറോടെ പള്ളിയിലെ ജീവനക്കാരനായ രാജണ്ണ പള്ളിയിൽ വിളക്കുകൾ കത്തിക്കാൻ കയറിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് ജോൺ പോൾ പറഞ്ഞു. രാജണ്ണ പള്ളിയിൽ കയറുമ്പോൾ പള്ളിയുടെ പിൻവാതിൽ തുറന്ന നിലയിലായിരുന്നു. പള്ളിയുടെ മറ്റൊരു വാതിലും തുറക്കാൻ അക്രമികൾ ശ്രമിച്ചിരുന്നു.

സംഭവ സമയം രാജണ്ണ പള്ളിയിലുണ്ടായിരുന്നില്ല കൂടാതെ പള്ളിയിലെ സ്ത്രീ തൊഴിലാളികൾ ചൊവ്വാഴ്ച അവധിയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us