കർണാടക മുൻ ജഡ്ജിയുടെ വാക്കുകൾ വിവാദത്തിലേക്ക് 

ബെംഗളൂരു: ഇന്ത്യയില്‍ ഹിന്ദുക്കള്‍ നിലനിന്നത് മുസ്ലീം ഭരണാധികാരികള്‍ അവരെ വിട്ടയച്ചതുകൊണ്ടാണെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുലസവലഗി പറഞ്ഞത് കര്‍ണാടകയില്‍ വന്‍ വിവാദമായി.

മുഗള്‍ ഭരണകാലത്ത് മുസ്‍ലിംകള്‍ ഹിന്ദുക്കളെ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യയില്‍ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു. അവര്‍ക്ക് എല്ലാ ഹിന്ദുക്കളെയും കൊല്ലാമായിരുന്നു. അവര്‍ നൂറുകണക്കിനു വര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ടാണ് മുസ്‍ലിംകള്‍ ന്യൂനപക്ഷമായി തുടരുന്നത് -മുലസവലഗി പറഞ്ഞു.

  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ

സംസ്ഥാനത്തെ വിജയപുര നഗരത്തില്‍ ‘ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചോ?’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ജഡ്ജിയുടെ പ്രസ്താവന. പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായി. രാഷ്ട്രീയ സൗഹാര്‍ദ വേദികെ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

മുസ്ലിംകള്‍ ഇതും അതും ചെയ്തുവെന്ന് അവകാശപ്പെടുന്നവര്‍, ഇന്ത്യയിലെ മുസ്ലീം ഭരണത്തിന്റെ 700 വര്‍ഷത്തെ ചരിത്രം എന്താണ് പറയുന്നതെന്ന് അറിയണം. മുഗള്‍ രാജാവായ അക്ബറിന്റെ ഭാര്യ ഹിന്ദുവായി തുടര്‍ന്നു. അവര്‍ ഇസ്‍ലാം മതം സ്വീകരിച്ചില്ല. അക്ബര്‍ തന്റെ മുറ്റത്ത് ഒരു കൃഷ്ണ ക്ഷേത്രം പണിതിരുന്നു. ആളുകള്‍ക്ക് ഇത് ഇപ്പോഴും കാണാന്‍ കഴിയും” -അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദങ്ങൾക്കൊടുവിൽ വീണ്ടും ഒത്തുചേർന്ന് സുധിയുടെ മക്കൾ; റിതുലിനെ കാണാൻ സർപ്രൈസുമായി കിച്ചു എത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഇനി അനേക്കലും അത്തിബെലെയും തൊടും; നഗരത്തെ വലംവെക്കാൻ 73 കിലോമീറ്റർ 35 സ്റ്റേഷനുകളുമായി വമ്പൻ വിപുലീകരണത്തിന് ഈ ലൈൻ
[masterslider id="10"]

Related posts

Click Here to Follow Us