തന്റെ മുന്നിലിരുന്ന് ബീഫ് കഴിക്കാൻ സിദ്ധരാമയ്യയെ വെല്ലുവിളിച്ച് മന്ത്രി

ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ തന്റെ സാന്നിധ്യത്തിൽ ബീഫ് കഴിക്കാൻ വെല്ലുവിളിച്ച് കർണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ.

ബീഫ് കഴിച്ചാൽ മുൻ മുഖ്യമന്ത്രിയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. “കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ, ഭരണകക്ഷിയായ ബി.ജെ.പി നടപ്പാക്കിയ ഗോവധ നിയമം സഹായിക്കും” എന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

സിദ്ധരാമയ്യയെ അഭിസംബോധന ചെയ്ത് ചൗഹാൻ ചോദിച്ചു: “ഗോവധ നിയമം തടയാൻ അദ്ദേഹം ആരാണ്?. നിങ്ങൾ പശുവിനെ വെട്ടി തിന്നുമെന്ന് നിങ്ങൾ പറയുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ മുന്നിൽ അത് ചെയ്യുക. നിങ്ങളെ ജയിലിലേക്ക് അയക്കുന്നത് ഞാൻ നോക്കും” -ആദ്ദേഹം പറഞ്ഞു. കർണാടക ഗോവധ നിരോധന നിയമവും കന്നുകാലി സംരക്ഷണ നിയമവും നടപ്പാക്കിയതോടെ സംസ്ഥാനത്ത് ഗോവധം കുറഞ്ഞതായി അദ്ദേഹം പറഞ്ഞു.

യാതൊരു അടിസ്ഥാനവുമില്ലാതെയാണ് സർക്കാരിനെ എതിർക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘മന്ത്രിയായതിന് ശേഷം ഞാൻ പശുക്കളെ പരിപാലിക്കുകയാണ്. രാജ്യത്ത് ആദ്യമായി കന്നുകാലികൾക്കായി ആംബുലൻസ് ആരംഭിച്ചത് കർണാടകയിലാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
[masterslider id="10"]

Related posts