ബെംഗളൂരു – സാൻഫ്രാൻസിസ്കോ സർവീസ് എയർ ഇന്ത്യ പുനരാരംഭിച്ചു

ബെംഗളൂരു: എയർ ഇന്ത്യയുടെ ഏറ്റവും ദീർഘമേറിയ നോൺ സ്റ്റോപ്പ് സർവീസായ ‘ബെംഗളൂരു-സാൻഫ്രാൻസിസ്കോ’ വിമാന സർവിസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിച്ചു.

വെള്ളി, ഞായർ, ബുധൻ ദിവസങ്ങളിലാണ് ബെംഗളൂരുവിൽ നിന്ന് ബോയിംഗ് 777-200 എൽ.ആർ വിമാനം സർവിസ് നടത്തുക.17 മണിക്കൂറോളം നീളുന്നതാണ് യാത്ര. ഏകദേശം 13,993 കിലോമീറ്ററാണ് ഇരു നഗരത്തിനുമിടയിലെ വ്യോമദൂരം.

  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ

അമേരിക്കയിലെ യഥാർത്ഥ സിലിക്കൺവാലിയെയും ഇന്ത്യയുടെ സിലിക്കൺ വാലിയായ ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന സർവിസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിൽ നിന്ന് യു.എസിലേക്കും തിരിച്ചും എയർ ഇന്ത്യയുടെ 37 നോൺ സ്റ്റോപ്പ് സർവിസുകളാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts