ഗൗരി ലങ്കേഷ് വധം, പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളുരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്ന കേസിൽ പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സ്ഥിരജാമ്യം ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. മഹാരാഷ്ട്ര ഔറംഗബാദ് സ്വദേശിയായ ഋഷികേഷ് ദേവ്ദികറിയുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജസ്റ്റിസ് സൂരജ് ഗോവിന്ദരാജാണ് ജാമ്യാപേക്ഷ തള്ളിയത്. ഗൂഢാലോചന നടത്തിയതിൽ പ്രധാനിയും കൊലയാളികളെ ബെംഗളൂരുവിൽ എത്തിക്കാൻ നേതൃത്വം നൽകിയതും ഇയാളാണ്. 2020 ജനുവരിയിൽ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കുകയായിരുന്നു. തുടർന്ന് സി.ആർ.പി.സി 167(2) വകുപ്പ് പ്രകാരം പ്രത്യേക കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ സമർപ്പിക്കുകയായിരുന്നു.…

Read More

വിദ്യാർത്ഥി ബസ് ഇടിച്ചു മരിച്ചു 

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയിലെ വിദ്യാർഥി ബസിടിച്ച് മരിച്ചു. ശിൽപശ്രീ  ആണ് മരിച്ചത്. ഒക്ടോബർ 10 ന് ഗുരുതരമായി പരിക്കേറ്റ ശിൽപ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ജ്ഞാനഭാരതി പോലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു . റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  സംഭവത്തെ തുടർന്ന് കാമ്പസിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. തുടർന്ന് സർവകലാശാലയിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും കാമ്പസിനുള്ളിൽ പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം…

Read More

യുവതി ചെരുപ്പൂരി അടിച്ചു, യുവതിയുടെ ഭർത്താവിനെ കൊന്ന് ആക്രമി സംഘത്തിന്റെ പ്രതികാരം

death murder

ബെംഗളൂരു: യുവതി ചെരുപ്പൂരി അടിച്ചതിന്റെ ദേഷ്യത്തിൽ യുവതിയുടെ ഭർത്താവിനെ അക്രമി സംഘം കൊലപ്പെടുത്തി. കർണാടകയിലെ യെലഹങ്കയ്ക്ക് സമീപമാണ് സംഭവം. കൊണ്ടപ്പ ലെഔട്ടിൽ താമസിക്കുന്ന ചന്ദ്രശേഖർ ആണ് മരിച്ചത്. വീടിന്റെ ടെറസിൽ നിൽക്കുകയായിരുന്ന ചന്ദ്രശേഖറിനെ ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്നെത്തിയ അക്രമി സംഘമാണ് കൊലപ്പെടുത്തിയത്. തന്നെ ശല്യം ചെയ്തതിന് ഒരു കൂട്ടം അക്രമികളെ ചന്ദ്രശേഖറിന്റെ ഭാര്യ ശ്വേത ചെരുപ്പൂരി അടിച്ചത്. ഇതിനു പിന്നാലെയായിരുന്നു കൊല.  കൊല്ലപ്പെട്ട ചന്ദ്രശേഖറും ഭാര്യയും ഹിന്ദുപുരിലെ പേടിഹട്ടി ഗ്രാമത്തിൽ നിന്ന് ആറ് മാസം മുമ്പാണ് ബെംഗളുരുവിലേക്ക് താമസം മാറിയത്. മൂന്ന് വർഷം മുൻപായിരുന്നു…

Read More

സഹോദരന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു, കർണാടക കോൺഗ്രസ്‌ എം.പിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: ബി.ജെ.പി സ്ഥാനാർഥിയായ സഹോദരനുവേണ്ടി വോട്ട് അഭ്യർഥിച്ച എം.പി കോമതി റെഡി വെങ്കട്ട് റെഡ്ഡിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സഹോദരന് വേണ്ടി എം.പി വോട്ടഭ്യർത്ഥിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ നടപടി. മുനുഗോഡെ നിയമസഭ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇളയ സഹോദരനുവേണ്ടിയാണ് വെങ്കട്ട് റെഡ്ഡി വോട്ട് അഭ്യർത്ഥിച്ചത്. അച്ചടക്ക ലംഘനമാണ് നടന്നതെന്നും മറുപടി പത്ത് ദിവസങ്ങൾക്കുള്ളിൽ നൽകണമെന്നും നോട്ടീസിൽ പറയുന്നു.  കോമതിറെഡി വെങ്കട്ട് റെഡ്ഡി പാർട്ടിയെ പരിഹസിക്കുകയും താൻ പ്രചാരണത്തിനിറങ്ങിയാൽ പാർട്ടിക്ക് 10,000 വോട്ട് ലഭിക്കുമെന്നും പറയുന്ന വിഡിയോ…

Read More

എന്നാലും എന്റെ മെക്ലാരാ നിനക്ക് ഈ ഗതി വന്നല്ലോ???

ബെംഗളൂരു: നാല് കോടിയുടെ കാർ, പൊട്ടി പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര, കർണാടകയിൽ നിന്നൊരു വീഡിയോ… കാർ വാങ്ങാൻ പണം ഉണ്ടായിട്ട് എന്താ അത് ഓടിക്കാനുള്ള ഒരു നല്ല റോഡ് നമുക്ക് ഉണ്ടോ? ഇന്ന് പലരുടെയും പ്രശ്നമാണ് ഈ ചോദ്യം.  ഈ ചോദ്യം ശരിയാണെന്ന് തെളിയിക്കുന്ന കർണാടകയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിക്കുന്നത്. കുഴിച്ച്‌ കുളം തോണ്ടിയിട്ടിരിക്കുന്ന റോഡിലൂടെ സൂപ്പർ കാറായ മക്‌ളാരൻ 720ട സ്‌പോർട്‌സ് കാർ മന്ദം മന്ദം കടന്ന് പോകുന്നതാണ് വീഡിയോയിൽ ഉള്ളത് . ഈ കാറിന്റെ ഇന്ത്യയിലെ…

Read More

യാത്രക്കാരെ പെരുവഴിയിലാക്കി കർണാടക സ്വകാര്യ ബസ്, ബസിനെതിരെ നടപടിയെടുത്ത് അധികൃതർ

ബെംഗളൂരു: യാത്രക്കാരെ യാത്ര മധ്യേ പെരുവഴിയിലാക്കി കർണാടക സ്വകാര്യ ബസ്. ബെംഗളൂരുവിൽ നിന്നും തിരുവല്ലയിലേക്കുള്ള യാത്രക്കാരെയാണ് സ്വകാര്യബസ് വട്ടംകറക്കിയത്. ഇന്നലെ രാവിലെ എട്ട് മണിക്ക് തിരുവല്ലയിലെത്തുമെന്ന് പറഞ്ഞാണ് യാത്രക്കാരെ ബസ്സിൽ കയറ്റിയത്. എന്നാൽ റൂട്ട് മാറ്റി കുട്ട റോഡ് വഴി വാഹനം യാത്ര തിരിച്ചു. ഇതിൽ പ്രതിഷേധിച്ച യാത്രക്കാരെ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തി. തുടർന്ന് വാഹനത്തിന്റെ അമിത വേഗതമൂലം ബസ് ഗട്ടറിൽ വീണ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. ഗീത ദേവിക്ക് പരിക്കേറ്റു. തുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മാനന്തവാടിയിൽ എത്തിയതോടെ യാത്രക്കാർ…

Read More

കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് 2 വയസുകാരി

ബെംഗളൂരു: കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യുന്നവരെക്കുറിച്ച് ധാരാളം വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ വലിയ മാതൃകയായിരിക്കുകയാണ് കർണാടകയിലെ ഒരു കൊച്ചു പെൺകുട്ടി. മംഗളൂരു മാറോളിയിലെ സുമലത, ഭരത് കുലാലി ദമ്പതികളുടെ രണ്ടുവയസ്സും നാല് മാസവും പ്രായമുള്ള ആദ്യ കുലാലെന്നെ പെൺകുട്ടിയാണ് വിഗ് നിർമ്മിതിയ്ക്കായി മുടി ദാനം ചെയ്‌തിരിക്കുന്നത്. വലിയ പ്രശംസയാണ് കുഞ്ഞിന് ലഭിക്കുന്നത്. നിരവധി കുട്ടികൾക്ക് അനുദിനം കാൻസർ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കുഞ്ഞിൻറെ മുടി ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത്. മംഗളൂരു സൗത്ത് എംഎൽ എ വേദവ്യാസ കാമത്ത് തൻറെ ഫേസ്ബുക്ക്…

Read More

ഭർത്താവ് ആത്മഹത്യ ചെയ്തു, പിന്നാലെ ഭാര്യയും മകനും ജീവനൊടുക്കി

ബെംഗളൂരു: ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ മനംനൊന്ത യുവതി, ഒന്നരവയസ്സുകാരനായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ബെലഗാവി ജില്ലയിലെ വന്താമൂരി ഗ്രാമത്തിലാണ് സംഭവം. വാസന്തി എന്ന 22-കാരി, ഇവരുടെ ഒന്നരവയസ്സായ കുഞ്ഞ് എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വാസന്തിയുടെ ഭര്‍ത്താവ് ഹോലെപ്പ മാരുതി  വിഷംകഴിച്ച്‌ ജീവനൊടുക്കിയിരുന്നു. വാസന്തിയും ഹോലെപ്പയും തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വഴക്കിലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഹോലെപ്പ ഭാര്യയുമായി വാക്തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കൃഷിയിടത്തിലേക്ക് വാങ്ങിവെച്ച കീടനാശിനി കഴിക്കുകയുമായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍…

Read More

നടി പ്രിയാമണിയും മുസ്തഫയും വേർപിരിഞ്ഞതായി റിപ്പോർട്ട്‌

കൊച്ചി: നടി പ്രിയാമണിയും ഭര്‍ത്താവ് മുസ്തഫയും വേർ പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പ്രിയാമണിയും മുസ്തഫയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇതിനെ കുറിച്ച്‌ ഔദ്യോഗികമായി താരങ്ങൾ പ്രതികരിച്ചിട്ടില്ല. മുസ്തഫയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ മുസ്തഫയ്ക്ക് മക്കളുമുണ്ട്. മുസ്തഫയ്ക്കെതിരെ മുമ്പൊരിക്കല്‍ ആദ്യ ഭാര്യ രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രിയാമണിയും മുസ്തഫയും തമ്മില്‍ അകല്‍ച്ചയിലാണെന്ന് തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇത് വെറും ഗോസിപ്പ് മാത്രമാണ് എന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നേരത്തെയും പ്രിയാമണിയുടെ വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍…

Read More

പരസ്യമായി സ്ത്രീയുടെ മുഖത്തടിച്ചു, മന്ത്രി വിവാദത്തിൽ

ബെംഗളൂരു: ഭൂമി അനുവദിച്ചുകൊണ്ടുള്ള രേഖകൾ വിതരണം ചെയ്യുന്നതിനിടെയുള്ള തർക്കത്തിൽ മന്ത്രി സ്ത്രീയുടെ മുഖത്തടിച്ചു. കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലാണ് സംഭവം നടന്നത്. ഭവന വകുപ്പ് മന്ത്രി വി സോമണ്ണയാണ് പരസ്യമായി സ്ത്രീയുടെ കരണത്തടിച്ചത്. ഗുണ്ടലുപേട്ട് താലൂക്കിലെ ഹംഗാല ഗ്രാമത്തിൽ ഭൂരേഖകൾ വിതരണം ചെയ്യുന്ന പൊതു പരിപാടിയിൽ വച്ച് കെമ്പമ്മ എന്ന സ്ത്രീക്കാണ് അടിയേറ്റത്. ഭൂരേഖകൾ അനുവദിച്ചതിലെ ക്രമക്കേടും സ്വജനപക്ഷപാതവും ചോദ്യം ചെയ്തതാണ് സോമണ്ണയെ പ്രകോപിപ്പിച്ചത്. മന്ത്രി സ്ത്രീയെ അടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. തിരഞ്ഞെടുത്ത നടപടിക്രമങ്ങൾ തെറ്റായിരുന്നുവെന്ന് സ്ത്രീ മന്ത്രിയ്ക്കെതിരെ ആരോപണം…

Read More
Click Here to Follow Us