നടി പ്രിയാമണിയും മുസ്തഫയും വേർപിരിഞ്ഞതായി റിപ്പോർട്ട്‌

കൊച്ചി: നടി പ്രിയാമണിയും ഭര്‍ത്താവ് മുസ്തഫയും വേർ പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പ്രിയാമണിയും മുസ്തഫയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍, ഇതിനെ കുറിച്ച്‌ ഔദ്യോഗികമായി താരങ്ങൾ പ്രതികരിച്ചിട്ടില്ല.

മുസ്തഫയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ മുസ്തഫയ്ക്ക് മക്കളുമുണ്ട്. മുസ്തഫയ്ക്കെതിരെ മുമ്പൊരിക്കല്‍ ആദ്യ ഭാര്യ രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രിയാമണിയും മുസ്തഫയും തമ്മില്‍ അകല്‍ച്ചയിലാണെന്ന് തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

എന്നാല്‍, ഇത് വെറും ഗോസിപ്പ് മാത്രമാണ് എന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നേരത്തെയും പ്രിയാമണിയുടെ വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും അത് അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു. 2017ല്‍ ആണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരാകുന്നത്.

മുസ്തഫ തന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ വിവാഹം കഴിച്ച ശേഷമാണ് കൈ നിറയെ സിനിമകള്‍ ലഭിച്ചതെന്നും പ്രിയാമണി നേരത്തെ പറഞ്ഞിരുന്നു. മുസ്തഫയ്ക്കെതിരേ മുന്‍ ഭാര്യ രംഗത്തെത്തിയപ്പോള്‍ തന്നില്‍ നിന്നും പണം തട്ടിയെടുക്കാനാണ് ശ്രമമെന്ന് മുസ്തഫ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts