ഭർത്താവ് ആത്മഹത്യ ചെയ്തു, പിന്നാലെ ഭാര്യയും മകനും ജീവനൊടുക്കി

ബെംഗളൂരു: ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ മനംനൊന്ത യുവതി, ഒന്നരവയസ്സുകാരനായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.

ബെലഗാവി ജില്ലയിലെ വന്താമൂരി ഗ്രാമത്തിലാണ് സംഭവം. വാസന്തി എന്ന 22-കാരി, ഇവരുടെ ഒന്നരവയസ്സായ കുഞ്ഞ് എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വാസന്തിയുടെ ഭര്‍ത്താവ് ഹോലെപ്പ മാരുതി  വിഷംകഴിച്ച്‌ ജീവനൊടുക്കിയിരുന്നു. വാസന്തിയും ഹോലെപ്പയും തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വഴക്കിലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

  കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിത മരണം; ഹൃദയാഘാതം മൂലം 13 വയസ്സുകാരിക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച രാത്രി ഹോലെപ്പ ഭാര്യയുമായി വാക്തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കൃഷിയിടത്തിലേക്ക് വാങ്ങിവെച്ച കീടനാശിനി കഴിക്കുകയുമായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞതോടെ കുഞ്ഞുമായി വാസന്തി വീടുവിട്ടിറങ്ങി. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിന് പുറത്തെ വയലിനുസമീപം മരത്തില്‍ തൂങ്ങിയനിലയില്‍ വാസന്തിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നും കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts