കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് 2 വയസുകാരി

ബെംഗളൂരു: കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യുന്നവരെക്കുറിച്ച് ധാരാളം വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ വലിയ മാതൃകയായിരിക്കുകയാണ് കർണാടകയിലെ ഒരു കൊച്ചു പെൺകുട്ടി. മംഗളൂരു മാറോളിയിലെ സുമലത, ഭരത് കുലാലി ദമ്പതികളുടെ രണ്ടുവയസ്സും നാല് മാസവും പ്രായമുള്ള ആദ്യ കുലാലെന്നെ പെൺകുട്ടിയാണ് വിഗ് നിർമ്മിതിയ്ക്കായി മുടി ദാനം ചെയ്‌തിരിക്കുന്നത്.

വലിയ പ്രശംസയാണ് കുഞ്ഞിന് ലഭിക്കുന്നത്. നിരവധി കുട്ടികൾക്ക് അനുദിനം കാൻസർ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കുഞ്ഞിൻറെ മുടി ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത്. മംഗളൂരു സൗത്ത് എംഎൽ എ വേദവ്യാസ കാമത്ത് തൻറെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആദ്യ കുലാലയെ അഭിനന്ദിച്ചു.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

കുഞ്ഞുപ്രായത്തിൽ തന്നെ തന്റെ മുടി കാൻസർ രോഗിക്ക് ദാനം ചെയ്‌ത ആദ്യയുടെ പ്രവൃത്തി സമൂഹത്തിന് വലിയ മാതൃകയാണ്. ഇത് നിരവധി പേർക്ക് പ്രചോദനമാവും. സുമലതയും ഭരത് കുലാലും ശരിയായ പാതയിലാണ് കുഞ്ഞിനെ വളർത്തുന്നത്. അവൾ വലുതായി ഇതേക്കുറിച്ച് അറിയുമ്പോൾ സന്തോഷിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
[masterslider id="10"]

Related posts