പരസ്യമായി സ്ത്രീയുടെ മുഖത്തടിച്ചു, മന്ത്രി വിവാദത്തിൽ

ബെംഗളൂരു: ഭൂമി അനുവദിച്ചുകൊണ്ടുള്ള രേഖകൾ വിതരണം ചെയ്യുന്നതിനിടെയുള്ള തർക്കത്തിൽ മന്ത്രി സ്ത്രീയുടെ മുഖത്തടിച്ചു.

കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലാണ് സംഭവം നടന്നത്. ഭവന വകുപ്പ് മന്ത്രി വി സോമണ്ണയാണ് പരസ്യമായി സ്ത്രീയുടെ കരണത്തടിച്ചത്. ഗുണ്ടലുപേട്ട് താലൂക്കിലെ ഹംഗാല ഗ്രാമത്തിൽ ഭൂരേഖകൾ വിതരണം ചെയ്യുന്ന പൊതു പരിപാടിയിൽ വച്ച് കെമ്പമ്മ എന്ന സ്ത്രീക്കാണ് അടിയേറ്റത്. ഭൂരേഖകൾ അനുവദിച്ചതിലെ ക്രമക്കേടും സ്വജനപക്ഷപാതവും ചോദ്യം ചെയ്തതാണ് സോമണ്ണയെ പ്രകോപിപ്പിച്ചത്. മന്ത്രി സ്ത്രീയെ അടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. തിരഞ്ഞെടുത്ത നടപടിക്രമങ്ങൾ തെറ്റായിരുന്നുവെന്ന് സ്ത്രീ മന്ത്രിയ്ക്കെതിരെ ആരോപണം ഉന്നയിച്ചു . ഇതിൽ രോഷം പൂണ്ട മന്ത്രി ഉടൻ കെമ്പമ്മയെ കരണത്തടിക്കുന്നതാണ് ഉണ്ടായത്. ഇതിനു ശേഷം കെമ്പമ്മയെ സ്ഥലത്തുണ്ടായിരുന്ന പോലീസ് കൈയിൽ പിടിച്ച് വലിച്ചുകൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ യുവാക്കൾക്കിടയിൽ വായയിലെ ക്യാൻസർ വർദ്ധിക്കുന്നു: ആശങ്കയറിയിച്ച് ഡോക്ടർമാർ
  15 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1200 രൂപയും 3 മണിക്കൂറും; ബെംഗളൂരു കൊള്ളക്കാരുടെ' നഗരമോ? ഓട്ടോ ചാർജ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ; യുവതിയുടെ വീഡിയോ വൈറൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി വരി നിൽക്കേണ്ട, മദ്യം നേരിട്ട് വീട്ടിലെത്തും! ബിയറിന് വില കുറയും; പക്ഷേ, ഒരു കണ്ടീഷൻ; സർക്കാരിന്റെ വമ്പൻ മാറ്റം വരുന്നു
[masterslider id="10"]

Related posts

Click Here to Follow Us