സഹോദരന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു, കർണാടക കോൺഗ്രസ്‌ എം.പിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: ബി.ജെ.പി സ്ഥാനാർഥിയായ സഹോദരനുവേണ്ടി വോട്ട് അഭ്യർഥിച്ച എം.പി കോമതി റെഡി വെങ്കട്ട് റെഡ്ഡിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

സഹോദരന് വേണ്ടി എം.പി വോട്ടഭ്യർത്ഥിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ നടപടി.

മുനുഗോഡെ നിയമസഭ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇളയ സഹോദരനുവേണ്ടിയാണ് വെങ്കട്ട് റെഡ്ഡി വോട്ട് അഭ്യർത്ഥിച്ചത്. അച്ചടക്ക ലംഘനമാണ് നടന്നതെന്നും മറുപടി പത്ത് ദിവസങ്ങൾക്കുള്ളിൽ നൽകണമെന്നും നോട്ടീസിൽ പറയുന്നു. 

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

കോമതിറെഡി വെങ്കട്ട് റെഡ്ഡി പാർട്ടിയെ പരിഹസിക്കുകയും താൻ പ്രചാരണത്തിനിറങ്ങിയാൽ പാർട്ടിക്ക് 10,000 വോട്ട് ലഭിക്കുമെന്നും പറയുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. നവംബർ മൂന്നിനാണ് മുനുഗോഡെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ ആറിന് വോട്ടെണ്ണലും നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
[masterslider id="10"]

Related posts