കോൺഗ്രസ് പ്രസിഡൻറ് പദവി ദക്ഷിണേന്ത്യക്കാരന് തന്നെ ? പാർട്ടി പ്രസിഡൻ്റ് പദവിയിലേക്ക് കന്നഡ നാട്ടിൽ നിന്നൊരാൾ വീണ്ടും ? ഇന്നറിയാം.

ബെംഗളൂരു : നൂറു കണക്കിന് വർഷം പാരമ്പര്യമുള്ള കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം.

എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങുംഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം.

ഗാന്ധി കുടുംബത്തിൻ്റെ പിൻതുണയോടെ മൽസരിക്കുന്ന കർണാടകയിൽ നിന്നുള്ള ഖര്‍ഗെയുടെ വിജയം നേതൃത്വം ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു.

അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് അറിയാൻ  കോൺഗ്രസ് രാഷ്ട്രീയം ഇഷ്ടപ്പെടുന്നവർക്ക് താൽപര്യമുണ്ട്.

  കാവേരി നദിയിൽ ആറ് പേർ മുങ്ങിമരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

എന്തായാലു കോൺഗ്രസ് പ്രസിഡൻ്റ് ദക്ഷിണേന്ത്യയിൽ നിന്നാകും എന്നുറപ്പായി.

ആന്ധ്രയിൽ നിന്നുള്ള പിന്നീട് പ്രധാനമന്ത്രിയായ പി.വി.നരസിംഹറാവു, പിന്നീട് രാഷ്ട്രപതിയായ നീലം സഞ്ജീവ റെഡ്ഡി, ഭോഗ രാജു പട്ടാബി സീതാരാമയ്യ, കെ ബ്രഹ്മാനന്ദ റെഡ്ഡി, തമിഴ്നാട്ടിൽ നിന്നുള്ള കാമരാജ്, കർണാടകയിൽ നിന്നുള്ള നിജ ലിംഗപ്പ എന്നിവർ മുൻപ് കോൺഗ്രസ് പ്രസിഡൻ്റ് പദവിയിൽ എത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് ക്ഷാമം തീർക്കാൻ 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക്; എൽഎൻജി ഇറക്കുമതി കൂട്ടി ഇന്ത്യ, യുഎസ് നിലപാട് എന്ത്?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us