മലാലി മസ്ജിദ് കേസ് വിധി അടുത്ത മാസം

ബംഗളൂരു: മംഗളൂരു മലാലി ജുമാമസ്ജിദുമായ് ബന്ധപ്പെട്ട കേസിൽ വിധി പറയുന്നത് നവംബർ ഒമ്പതിലേക്ക് മാറ്റി.

കേസ് പരിഗണിക്കുന്ന മംഗളൂരുവിലെ മൂന്നാം അഡീഷണൽ സിവിൽ കോടതിയിൽ തിങ്കളാഴച്ച വിധി പറയാനിരിക്കെയാണ് കേസ് നവംബറിലേക്ക് മാറ്റിയത്.

കഴിഞ്ഞ ഏപ്രിലിൽ മംഗളൂരുവിലെ അതിർത്തി പ്രദേശമായ മലയിൽ ജുമാമസ്ജിദിൽ നവീകരണത്തിനിടെ ക്ഷേത്രസമാനമായ നിർമ്മിതി പള്ളിയിൽ നടന്ന അവകാശവാദത്തെ തുടർന്ന് ഹിന്ദുത്വ സംഘടനകൾ പള്ളിക്കെതിരെ രംഗത്തെത്തിയിരുന്നു. കോടതി നിയമിച്ച കമീഷണറുടെ നേതൃത്വത്തിൽ വിശദമായ സർവേയും അന്വേഷവും ആവശ്യപ്പെട്ട അവർ, പ്രശ്ന പരിഹാരത്തിനായ് പൂജകൾ സംഘടിപ്പിടുക്കുകയും ചെയ്തു. ടി.എ. ധനഞ്ജയ, ബി.എ. മനോജ്കുമാർ എന്നിവർ സർവേ ആവശ്യപ്പെട്ട് മംഗളൂരുവിലെ മൂന്നാം അഡീഷണൽ സിവിൽ കോടതിയിൽ ഹരജി നൽകിയത്.

ഇതിനെതിരെ എതിർപ്പ് ഫയൽചെയ്ത മസ്ജിദ് മാനേജുമെന്റ് കമ്മിറ്റി, മജിദ് നിലകൊള്ളുന്ന സ്ഥലം വഖഫ് ഭൂമിയായതിനാൽ വഖഫ് സംബന്ധമായ കേസ് പരിഗണിക്കുന്ന കോടതിയിൽ ഹര്ജി കേൾക്കണമെന്നും ആവശ്യപ്പെട്ടു.

700 വർഷം പഴക്കമുണ്ടെന്ന് കരുതുന്നതാണ് മസ്ജിദ്. ഏപ്രിൽ 21നാൻ പള്ളിയുടെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനിടെ പുരാതനമായ മരപ്പണികളുള്ള നിർമിതി കണ്ടത്. തുടർന്ന് കോടതി ഉത്തരവിൻറെ അടിസ്ഥനത്തിൽ നവീകരം നിർത്തി വെച്ചു .

മസ്ജിദ് ഇന്തോ-അറബ് മാതൃകയിലാൻ നിർമിതമാണെന്നും മരത്തിന്റെ ഇത്തരത്തിൽ കൊത്തുപണികളാണു ക്ഷേത്രത്തിന്റെ താണെന്നും പ്രചരിക്കുന്നതെന്നുമാണ് മസ്ജിദ് കമ്മിറ്റി പറയുന്നത്. തുടർന്ന് പള്ളിയുടെ അരക്കിലോമീറ്റർ അകലെ രാമ ആഞ്ജനേയ ക്ഷേത്രത്തിൽ വി.എച്ച്.പിയുടെയും ബജ്റംഗദളിന്റെയും നേതൃത്വത്തിൽ പൂജകൾ നടത്തി. പ്രശ്നം വെപ്പിൽ ഇവിടെ ക്ഷേത്രമുണ്ട് 

താമ്പൂല പ്രശ്നത്തിൻ കേരളത്തിൽ നിന്നുള്ള പൂജാരി ഗോപാല കൃഷ്ണ പണിക്കരാണ് നേതൃത്വം നൽകിയത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ മസ്ജിദുള്ള സ്ഥലത്തുനിന്നു മാറി എന്നും എല്ലാവരും ഒരുമിച്ച് ഇത് പരിഹരിക്കണമെന്നും ഇല്ലെങ്കിൽ മംഗളൂരു അനുഭവിക്കുമെന്നും ജ്യോത്സ്യൻകൂടിയായ അദ്ദേഹം പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us