എല്ലാ ബി ബി എം പി വാർഡിലും മത്സ്യ വിൽപ്പന ശാലകൾ തുടങ്ങും; മുഖ്യമന്ത്രി 

ബെംഗളൂരു: ബി.​ബി.​എം.​പി​ക്ക് കീ​ഴി​ലുള്ള 243 വാ​ര്‍​ഡു​ക​ളി​ലും മ​ത്സ്യ വി​ല്‍​പ​ന​ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ.

ഓരോ വാ​ര്‍ഡി​ലും 1,500 മു​ത​ല്‍ 2,000 വ​രെ ച​തു​ര​ശ്ര​മീ​റ്റ​ര്‍ വി​സ്തീ​ര്‍ണ​ത്തി​ല്‍ വി​ല്‍​പ​ന​ശാ​ല​ക​ള്‍ തു​ട​ങ്ങാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്.

ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ല്‍​കുമെന്ന് സർക്കാർ അറിയിച്ചു . ബെംഗളൂരുവി​ല്‍ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യാ​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ മ​റ്റു കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലേ​ക്കും ഇ​ത് വ്യാ​പി​പ്പി​ക്കു​മെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു. ബെംഗളൂരു പാ​ല​സ് മൈ​താ​ന​ത്ത് ഫി​ഷ​റീ​സ് വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ ഉ​ല്‍പാ​ദ​ക ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  പവർഫുൾ എൻട്രിയാകുമെന്ന് കരുതി... പക്ഷേ പ്ലാറ്റ്‌ഫോം സൈലന്റായിപ്പോയി! അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി

എ​ട്ടു ല​ക്ഷം കോ​ടി രൂ​പ​യു​ടെ മ​ത്സ്യ​ബ​ന്ധ​ന വ്യാ​പാ​രം സം​സ്ഥാ​ന​ത്തെ ജി.​ഡി.​പി നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ല്‍​മാ​ട്ടി അ​ണ​ക്കെ​ട്ട്, മ​ണ്ഡ്യ​യി​ലെ കെ.​ആ​ര്‍.​എ​സ് അ​ണ​ക്കെ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​ല​ര്‍ മാ​ത്ര​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കും.

മ​ത്സ്യ ഉ​ല്‍​പാ​ദ​ന​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കാ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയോട് മാപ്പുപറഞ്ഞ് ഗണേഷ്കുമാര്‍; അപ്പോ ശുഭം!!! അങ്ങനെ എല്ലാം കോംപ്രമൈസാക്കി
[masterslider id="10"]

Related posts

Click Here to Follow Us