എല്ലാ ബി ബി എം പി വാർഡിലും മത്സ്യ വിൽപ്പന ശാലകൾ തുടങ്ങും; മുഖ്യമന്ത്രി 

ബെംഗളൂരു: ബി.​ബി.​എം.​പി​ക്ക് കീ​ഴി​ലുള്ള 243 വാ​ര്‍​ഡു​ക​ളി​ലും മ​ത്സ്യ വി​ല്‍​പ​ന​ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ. ഓരോ വാ​ര്‍ഡി​ലും 1,500 മു​ത​ല്‍ 2,000 വ​രെ ച​തു​ര​ശ്ര​മീ​റ്റ​ര്‍ വി​സ്തീ​ര്‍ണ​ത്തി​ല്‍ വി​ല്‍​പ​ന​ശാ​ല​ക​ള്‍ തു​ട​ങ്ങാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ല്‍​കുമെന്ന് സർക്കാർ അറിയിച്ചു . ബെംഗളൂരുവി​ല്‍ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യാ​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ മ​റ്റു കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലേ​ക്കും ഇ​ത് വ്യാ​പി​പ്പി​ക്കു​മെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു. ബെംഗളൂരു പാ​ല​സ് മൈ​താ​ന​ത്ത് ഫി​ഷ​റീ​സ് വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ ഉ​ല്‍പാ​ദ​ക ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ​ട്ടു ല​ക്ഷം കോ​ടി രൂ​പ​യു​ടെ മ​ത്സ്യ​ബ​ന്ധ​ന വ്യാ​പാ​രം…

Read More

മീൻപിടിക്കാൻ പോയ ബോട്ട് നടുക്കടലിൽ മുങ്ങി

ബെംഗളൂരു: മംഗളൂരു തീരത്തു നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ മീന്‍പിടിത്ത ബോട്ട്‌ മുങ്ങി. ബോട്ടിലുണ്ടായിരുന്ന പത്ത് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മംഗളൂരു ഉര്‍വയിലെ കൃഷ്ണകുമാറിന്റെ ‘ജയ്‌ ശ്രീറാം’  എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇന്നലെ പകല്‍ പതിനൊന്നോടെയാണ്‌ സംഭവം. യന്ത്രത്തകരാര്‍ കാരണം അപകടത്തില്‍പ്പെട്ട ബോട്ട്‌ വലിയ തിരകളില്‍പ്പെട്ട്‌ വെള്ളം കയറുകയായിരുന്നു. സമീപത്ത്  മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് തൊഴിലാളികളെ രക്ഷിച്ചത്‌. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മീൻ പിടിക്കാനായി കടലില്‍ പോകരുതെന്ന് ജില്ലാ ഭരണസംവിധാനം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read More

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ നാല് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ രണ്ടുവരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളില്‍ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. ഇന്ന് മുതല്‍ ജൂലൈ ഒന്നുവരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും,…

Read More
Click Here to Follow Us