കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ നാല് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ രണ്ടുവരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളില്‍ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. ഇന്ന് മുതല്‍ ജൂലൈ ഒന്നുവരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും,…

Read More

ലക്ഷദ്വീപിൽ നിരോധനാജ്ഞ

കരവത്തി : ല​ക്ഷ​ദ്വീ​പി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച്‌ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍. ദ്വീ​പി​ല്‍ ഇന്ന് മുതൽ എ​ന്‍​സി​പി പ്ര​തി​ഷേ​ധം ദി​നം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എൻസിപി പ്രതിഷേധം കലാപം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് അഡ്മിനിസ്ട്രേഷൻ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി 10 മാണിയോട് കൂടി നി​രോ​ധ​നാ​ജ്ഞ നിലവിൽ വന്നു. ഇനിയൊരു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ. പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ത​ട​യി​ടാ​നാ​ണ് ന​ട​പ​ടി​യെ​ന്ന് ല​ക്ഷ​ദ്വീ​പ് എം​പി പി.​പി.​മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ അറിയിച്ചു . അ​തേ​സ​മ​യം, ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ ഉ​ട​ന്‍ രാ​ത്രി പ​ത്ത് മണിക്ക് മുമ്പ് പ്ര​ക​ട​നം ന​ട​ത്തി നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം അറിയിച്ചു. ലക്ഷദ്വീപിൽ ഭരണകൂടം ജനജീവിതത്തെ ബാധിക്കുന്ന നടപടികൾ കൊണ്ടുവന്നതിൽ…

Read More

കേരളത്തിൽ 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: ശനിയാഴ്ച വൈകിട്ട് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്തിന് 300 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറന്‍ ദിശയിലാണ് ന്യൂനമര്‍ദം എത്തിയിരിക്കുന്നത്. കേരള തീരത്ത് അടുത്ത 48 മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തിരമാലകള്‍ 2.8 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തിലാകും. ലക്ഷദ്വീപ് മേഖലയില്‍  നാശനഷ്ടത്തിന് സാധ്യതയുണ്ട്. ഇടിയോടുകൂടിയ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്‍കി. കേരളം, ലക്ഷദ്വീപ് മേഖല ഉള്‍പ്പെടുന്ന അറബിക്കടലിന്‍റെ തെക്കുകിഴക്കന്‍ മേഖലയില്‍ വ്യാഴാഴ്ചവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.…

Read More