ബെംഗളൂരു: വ്യവസായ നിക്ഷേപത്തിന് രാജസ്ഥാനിലേക്ക് ഗൗതം അദാനിയെ ക്ഷണിച്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ ന്യായീകരിച്ച് രാഹുല്‍ ഗാന്ധി. ഒരു മുഖ്യമന്ത്രിക്കും അത്തരമൊരു ഓഫര്‍ നിരസിക്കാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. സംസ്ഥാനത്തിന് ലഭിക്കുന്ന അത്തരമൊരു ബിസിനസ് ഒരു മുഖ്യമന്ത്രിയും നിരസിക്കുന്നത് ശരിയല്ലെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാന് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് ഒരു മുന്‍ഗണനയും നല്‍കിയിട്ടില്ല. അവര്‍ അദാനിയെ ഒരു തരത്തിലും സഹായിച്ചിട്ടില്ല. ഏതാനും വ്യവസായികള്‍ക്ക് മാത്രം പ്രാധാന്യം നല്കുന്ന ബിജെപിയെ രാഹുല്‍ കടന്നാക്രമിക്കുകയും ചെയ്തു. ബിജെപി എന്തിനാണ് രണ്ട് മൂന്ന് വ്യവസായികള്‍ക്ക് കുത്തക നല്‍കുന്നത് എന്നാണ് ചോദ്യം.…
Read MoreDay: 8 October 2022
റിമോട്ട് കൺട്രോൾ പരാമർശത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത് ആരായാലും തീരുമാനങ്ങള്‍ എടുക്കാനും സംഘടനയെ നയിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ടു പേരും അവരവരുടേതായ നിലയില്‍ സ്ഥാനങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരാണ്. ആരെയെങ്കിലും ‘റിമോട്ട് കണ്ട്രോള്’ എന്ന് വിളിക്കുന്നത് രണ്ടു പേരെയും അപമാനിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഞങ്ങളുടേത് ഫാസിസ്റ്റ് പാര്‍ട്ടിയല്ല. അഭിപ്രായ സ്വാതന്ത്ര്യവും വ്യത്യസ്ഥ കാഴ്ചപ്പാടുമുള്ളതാണ് ഈ പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. വിദേഷ്വവും അക്രമവും…
Read Moreകേരളത്തിൽ നാളെ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 9 മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
Read Moreമുത്തശ്ശിയെ കൊലപ്പെടുത്തി, അമ്മയും മകനും 5 വർഷത്തിന് ശേഷം അറസ്റ്റിൽ
ബെംഗളൂരു: താൻ കൊടുത്ത ഭക്ഷണം കഴിക്കാത്തതിന് മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുവർഷങ്ങൾക്ക് ശേഷം അമ്മയും മകനും ബെംഗളൂരു പോലീസിൻറെ പിടിയിൽ. സംഭവത്തിൽ പ്രതികളായ ശശികല (46), മകൻ സഞ്ജയ് (26) എന്നിവരെ മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ വച്ച് കെങ്കേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വസന്തിന്റെ സംഘമാണ് പിടികൂടിയത്. കൊലപാതകം പുറത്തറിയാതിരിക്കാൻ രക്ഷപ്പെട്ട് ഒളിച്ചുകഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്. സഞ്ജയ് വാങ്ങി വന്ന ഗോബിമഞ്ചുരി കഴിക്കാൻ മുത്തശ്ശി ശാന്തകുമാരി വിസമ്മതിക്കുകയും ഭക്ഷണം ഇയാൾക്കുനേരെ അറിയുകയും ചെയ്തു. ഇതേത്തുടർന്ന് സഞ്ജയും മുത്തശ്ശിയും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതിനിടെ കോപാകുലനായ സഞ്ജയ് അടുക്കളയിൽ…
Read Moreകാളിദാസ് ജയറാം പ്രണയത്തിൽ
ബാലതാരമായി നമുക്കിടയിൽ എത്തി നായക നടനായി മാറിയ ഒരാൾ ആണ് ജയറാമിന്റെയും പാർവതിയുടെയും മകൻ കാളിദാസ് ജയറാം. ഇപ്പോഴിതാ താരം പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ ആണ് വൈറൽ ആവുന്നത് . കാമുകിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് കാളിദാസ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. മോഡലും 2021 മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. 22-കാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. ദുബായിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് താഴെ കാളിദാസിന്റെ സഹോദരി മാളവികയും അമ്മ പാർവതിയും ഉൾപ്പെടെ നിരവധി…
Read Moreഓൺലൈൻ ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തി
ചെന്നൈ : ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾക്ക് തമിഴ്നാട്ടിൽ നിരോധനം. നിരോധനത്തിനുള്ള ഓർഡിനൻസിന് ഗവർണർ ആർ എൻ രവി അംഗീകാരം നൽകി. ഒക്ടോബർ 17 ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ നിരോധനം നിയമമായി മാറാനാണ് സാധ്യത. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയ്യാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. ഐഐടി ടെക്നോളജിസ്റ്റ് ഡോ.ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാർ, അഡീഷണൽ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ഇത്തരം ഗെയിമുകൾക്ക് അടിമപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായ നിരവധി പേരാണ്…
Read Moreകർണാടക അതിർത്തിയിലെ തൂക്കുവേലി നിർമാണം അടുത്ത മാസം പൂർത്തിയാകും
ബെംഗളൂരു: മലയോരങ്ങളിലെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ പയ്യാവൂര്‍ പഞ്ചായത്തിന്റെ കര്‍ണാടക അതിര്‍ത്തിയില്‍ ഒരുക്കുന്ന തൂക്കുവേലി നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാകും. ജില്ല-ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് പദ്ധതി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യത്തെ തൂക്കുവേലിയാണിത്. ജില്ല പഞ്ചായത്ത് 40 ലക്ഷവും പയ്യാവൂര്‍ പഞ്ചായത്ത് 35 ലക്ഷവും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷവുമാണ് ഇതിനായി അനുവദിച്ചത്. ശാന്തിനഗറിലെ ആനപ്പാറ മുതല്‍ വഞ്ചിയം വരെ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന 16 കിലോമീറ്റര്‍ ഭാഗത്താണ് 80 ലക്ഷം രൂപ ചെലവില്‍ സൗരോര്‍ജ തൂക്കുവേലികള്‍ നിര്‍മിക്കുന്നത്. തൂക്കുവേലിനിര്‍മാണം പൂര്‍ത്തിയായാല്‍…
Read Moreബെംഗളൂരു- മൈസൂരു ടിപ്പു എക്സ്പ്രസിന്റെ പേര് മാറ്റി, ഇനി വോഡയാർ എക്സ്പ്രസ്സ്
ബെംഗളൂരു: ടിപ്പു എക്സ്പ്രസ് ട്രെയിനിന്റെ പേര് മാറ്റി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. വോഡയാര്‍ എക്സപ്രസ് എന്നാണ് പുതിയ പേര്. ഇന്നു മുതല്‍ പേരുമാറ്റം പ്രാബല്യത്തില്‍ വരും. ബെംഗളൂരു-മൈസൂരു പാതയിലാണ് ടിപ്പു എക്സ്പ്രസ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് നടത്തിവരുന്നത്. പേര് മാറ്റണമെന്നാവശ്യപ്പെട്ട് മൈസൂരുവിലെ ബി.ജെ.പി എം.പി പ്രതാപസിംഹ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കഴിഞ്ഞ ജൂലൈയില്‍ നിവേദനം നല്‍കിയിരുന്നു. വോഡയാര്‍ രാജവംശം റെയില്‍വേക്കും മൈസൂരുവിനും നല്കിയ സംഭാവനകള്‍ പരിഗണിച്ച് വോഡയാര്‍ എക്സപ്രസ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നായിരുന്നു ആവശ്യം. മൈസൂരു കടുവയെന്ന് അറിയപ്പെടുന്ന ടിപ്പു സുല്‍ത്താനോടുള്ള…
Read Moreവടക്കാഞ്ചേരി അപകടം, ഡ്രൈവറെക്കുറിച്ചുള്ള അനുഭവം പങ്കുവച്ച് യുവതിയുടെ വൈറൽ കുറിപ്പ്
പാലക്കാട് : വടക്കാഞ്ചേരിയിൽ ഇപ്പോൾ 5 വിദ്യാർത്ഥികൾ 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നാലെ ഇതേ ഡ്രൈവറും ഒത്തുള്ള ഒരു അനുഭവകുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ദീപ സൈറ എന്ന യുവതിയുടെ ബെംഗളൂരുവിലേക്കുള്ള യാത്രാ കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. ഫേസ്ബുക് ബുക്ക് കുറിപ്പിന്റെ പൂർണരൂപം താഴെ കൊടുത്ത ലിങ്കിൽ
Read Moreഭാരത് ജോഡോ യാത്ര ഒരു തമാശ, ശക്തമായ നീക്കവുമായി ബിജെപി
ബെംഗളൂരു: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലക്ഷ്യം 150 സീറ്റ്. പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ശക്തമായ പ്രവർത്തനമാണ് വരും ദിവസങ്ങളിൽ ബിജെപി കാഴ്ചവെക്കാൻ പോകുന്നത്. ഇതിന്റെ ഭാഗമായി ജനകീയ വിഷയങ്ങൾ പാർട്ടി ഏറ്റെടുക്കും. ദേശീയ മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും മതപരിവർത്തനം, ഗോവധ വിരുദ്ധ ബില്ലുകൾ എന്നിവ ഉയർത്തിക്കാട്ടുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കാട്ടീൽ, പാർലമെന്ററി അംഗം ബി എസ് യെദിയൂരപ്പ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിജയ് യാത്ര നടത്തും. കോൺഗ്രസ് നേതാവ്…
Read More