കാളിദാസ് ജയറാം പ്രണയത്തിൽ

ബാലതാരമായി നമുക്കിടയിൽ എത്തി നായക നടനായി മാറിയ ഒരാൾ ആണ് ജയറാമിന്റെയും പാർവതിയുടെയും മകൻ കാളിദാസ് ജയറാം. ഇപ്പോഴിതാ താരം പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ ആണ് വൈറൽ ആവുന്നത് . കാമുകിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് കാളിദാസ് തന്റെ പ്രണയം വെളിപ്പെടുത്തിയത്.

മോഡലും 2021 മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. 22-കാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

ദുബായിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് കാളിദാസ് പോസ്റ്റ് ചെയ്തത്.

ഈ ചിത്രത്തിന് താഴെ കാളിദാസിന്റെ സഹോദരി മാളവികയും അമ്മ പാർവതിയും ഉൾപ്പെടെ നിരവധി താരങ്ങൾ കമന്റുമായി എത്തി.

‘ഹലോ ഹബീബീസ്’ എന്നാണ് മാളവികയുടെ കമന്റ്. ‘എന്റെ കുട്ടികൾ’ എന്ന് പാർവതിയും പ്രതികരിച്ചു. നടിമാരായ കല്ല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, നമിത, നൈല ഉഷ, സഞ്ജന, ഗായത്രി ശങ്കർ എന്നിവരും ഇരുവർക്കും ആശംസ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
[masterslider id="10"]

Related posts