അനുവാദം  ഇല്ലാതെ വെളുത്തുള്ളി മുറിച്ചു, ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം 

മധ്യപ്രദേശ് : തന്റെ അനുവാദം ഇല്ലാതെ വെളുത്തുള്ളി മുറിച്ചു എന്ന കാരണത്താൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു . വിപാലിപാട സ്വദേശി പ്രകാശ് ഭീല ഭാര്യ കവിതയെ ആണ് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി കൊന്നത്.

കണ്‍വന്‍ പോലീസ് സ്‌റ്റേഷനു കീഴിലുള്ള പിപാലിപാഡ ഗ്രാമത്തിലാണ് പ്രതി താമസിക്കുന്നത്. തന്നെ അറിയിക്കാതെ വെളുത്തുള്ളി മുറിച്ചതിന്റെ പേരില്‍ പ്രതി ഭാര്യ കവിതയെ മര്‍ദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ വാദം. പൊള്ളലേറ്റ കവിതയെ ചികിത്സയ്‌ക്കായി ഇന്‍ഡോറിലെ എംവൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.100 ശതമാനം പൊള്ളലേറ്റതാണ് മരണകാരണം.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

അഡീഷണല്‍ സെഷന്‍സ് ജഡ്ജി രേഖ ആര്‍ ചന്ദ്രവന്‍ഷിയാണ് കേസില്‍ വിധി പറഞ്ഞത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വിധി പ്രസ്താവിക്കുന്ന സമയത്ത് പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല, ഇതേ തുടര്‍ന്ന് കോടതി മൂവായിരം രൂപ പിഴയും ചുമത്തി.വിചാരണ വേളയില്‍, രേഖകളിലുള്ള തെളിവുകള്‍ പരിശോധിച്ച്‌ സംശയാതീതമായി പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
[masterslider id="10"]

Related posts