മുൻ മന്ത്രിയുടെ കസേര തെറിപ്പിച്ച അശ്ലീല വീഡിയോ കേസ് അന്വേഷണം അവസാന ഘട്ടത്തിൽ; ലൈം​ഗിക ചൂഷണം നടത്തിയത് സർക്കാർ ജോലി വാ​ഗ്ദാനം നടത്തിയെന്ന് യുവതി

ബെം​ഗളുരു; മുൻ മന്ത്രിയുടെ സ്ഥാനം നഷ്ടമാക്കിയ അശ്ലീല വീഡിയോ കേസിൽ അന്വേഷണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.

മുൻമന്ത്രി രമേഷ് ജാർക്കിഹോളിയാണ് വിവാദ വീഡിയോയിൽ കുരുങ്ങിയത്. ഇതോടെ സ്ഥാനവും നഷ്ടമായിരുന്നു. എസ്ഐടി നടത്തിയ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ അനുവദിക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ആവശ്യപ്പെട്ടു.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

സർക്കാരിന്റെ അഭ്യർഥന പരി​ഗണിക്കുമെന്നും വ്യവസ്ഥകളോടെ അനുമതി നൽകുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

സെപ്റ്റംബർ 27 ന് കേസ് വീണ്ടും പരി​ഗണിക്കും. കഴിഞ്ഞ മാർച്ചിലാണ് മുൻമന്ത്രി രമേഷ് ജാർക്കിഹോളിയുടെ വിവാദ​ അശ്ലീല വീഡിയോ പുറത്തായത്. ലൈം​ഗിക ചൂഷണം നടത്തിയത് സർക്കാർ ജോലി വാ​ഗ്ദാനം നടത്തിയെന്ന് യുവതി പരാതിപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts