ഇറച്ചി വെട്ടുന്ന കത്തി തട്ടിയെടുത്ത യുവാവ്‌ 6 പേരെ ആക്രമിച്ചു;ഒരാള്‍ മരിച്ചു.

ബെംഗളുരു: ഇറച്ചിവെട്ടുകാരന്റെ കത്തി തട്ടിയെടുത്ത് ആള്‍ക്കൂട്ടത്തിന് നേരെ 30 കാരന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബെംഗളുരുവില്‍ ഞായറാഴ്ചയായിരുന്നു.

ഗണേഷ് എന്നയാളാണ് കൊലപാതകം നടത്തിയത്. കോട്ടണ്‍പേട്ട് മേഖലയിലെ ഇറച്ചിക്കടയില്‍ ഇറച്ചി വാങ്ങാനെത്തിയ ഗണേഷ് അവിടെ നിന്ന് കത്തി മോഷ്ടിക്കുകയായിരുന്നു. കത്തിയുമായി ഓടിപ്പോയ ഇയാള്‍ ആറ് പേരെ ആക്രമിച്ചു.

ഏകദേശം അരമണിക്കൂര്‍ നേരം അഞ്ജനപ്പ ഗാര്‍ഡന്‍,ചലവാദി പാളയ,ബക്ഷി ഗാര്‍ഡന്‍ എന്നീ രണ്ട് കിലോമീറ്ററോളം വരുന്ന സ്ഥലങ്ങളില്‍ അക്രമി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

ദിവസ വേതന തൊഴിലാളിയായ മാരി (30) ആണ് മരണപ്പെട്ടത്,വേലായുധം,രാജേഷ്‌,സുരേഷ്,പ്രകാശ്‌,ആനന്ദ്‌ എന്നിവര്‍ക്ക് പരിക്ക് പറ്റി.

കുത്തേറ്റ വേലായുധം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗണേഷ് ദിവസവേതന തൊഴിലാളിയാണ്. ആളുകള്‍ അറിയച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് ഗണേഷിനെ അറസ്റ്റ് ചെയ്യുകയും ആയുധം പിടിച്ചെടുക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്തു, ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

തന്‍റെ മാതാവുമായി ദിനം പ്രതി ഗണേഷ് പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്ന് പോലീസ് പറയുന്നു,മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് നിംഹാന്‍സ് ആശുപത്രിയില്‍ പ്രതി ചികിത്സ തേടുന്നുണ്ട് എന്നാണ് ഇതുവരെ ലഭ്യമായ വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts