മലയാളി വാഹനാപകടത്തിൽ മരിച്ചു.

ബെംഗളൂരു : രാജരാജേശ്വരി നഗർ മൈത്രി മെഡോസിൽ താമസിക്കുന്ന ടി.വി. ജോസ് (70)  ഉത്തരഹള്ളിയിൽ വച്ച് വാഹന അപകടത്തിൽ മരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ബസ് ഇടിക്കുകയായിരുന്നു. സംസ്കാരം നാളെ (ഒക്ടോബർ 20) ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിജയനഗർ മേരി മാതാ ദേവാലയത്തിലെ ശുശ്രൂഷക്കു ശേഷം മൈസൂർ റോഡ് സെമിത്തേരിയിൽ. തൃശൂർ കൊടകര തോപ്പിൽ കുടുംബാംഗമാണ്. ഭാര്യ: എൽസി ജോസ് മക്കൾ : ടെജിൻ ജോസ് (9480979593), ടിജ ജോൺ മരുമക്കൾ: സ്നേഹ, ജോൺ.

Read More

എൻ.എ.ഹാരിസ് എം.എൽ.എ.ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : മലയാളിയും കോൺഗ്രസ് നേതാവുമായ എൻ.എ.ഹാരിസ് എം.എൽ.എക്ക് കോവിഡ് സ്ഥിരീകരിച്ചു. ശാന്തിനഗർ മണ്ഡലത്തിലെ പ്രതിനിധിയായ എൻ.എ.ഹാരിസിനെ ശനിയാഴ്ച കടുത്ത പനിയെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതു വരെ മുഖ്യമന്ത്രി യെദിയൂരപ്പ, ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി, മന്ത്രി സി.ടി.രവി, കെ.പി.സി.സി. അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാർ അടക്കം 80 ൽ അധികം ജനപ്രതിനിധികൾക്ക് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു കഴിഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5018 പേര്‍ക്ക് മാത്രം, 8005 പേര്‍ ആശുപത്രി വിട്ടു; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 8005 പേര്‍ ആശുപത്രി വിട്ടു, 5018 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 8005(8344) ആകെ ഡിസ്ചാര്‍ജ് : 653829(645825) ഇന്നത്തെ കേസുകള്‍ : 5018(7012) ആകെ ആക്റ്റീവ് കേസുകള്‍ : 106214(109264) ഇന്ന് കോവിഡ് മരണം : 64(51) ആകെ കോവിഡ് മരണം : 10542(10478) ആകെ പോസിറ്റീവ് കേസുകള്‍ : 770604(765586) തീവ്ര പരിചരണ വിഭാഗത്തില്‍ :…

Read More

കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ മറ്റു മെട്രോ നഗരങ്ങളെ പിന്നിലാക്കി ബെംഗളൂരു.

ബെംഗളൂരു: കഴിഞ്ഞ ഒരു മാസത്തെ കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ മറ്റ് പല മെട്രോ സിറ്റികളെയും പിന്നിലാക്കി നഗരം. ബി.ബി.എം.പി കമ്മിഷണര്‍ എന്‍.മഞ്ജുനാഥ പ്രസാദ്‌ ആണ് ഇതുമായി ബന്ധപ്പെട്ട കണക്ക് തന്‍റെ ട്വിറ്റെര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. Bengaluru shows the way for other megacities; testing growth rate is highest. The growth rate of active cases might come down, will have to watch and see. @epigiri #COVID19 #Bengaluru pic.twitter.com/ZeCcGgwJpJ — N. Manjunatha Prasad,IAS…

Read More

ഇറച്ചി വെട്ടുന്ന കത്തി തട്ടിയെടുത്ത യുവാവ്‌ 6 പേരെ ആക്രമിച്ചു;ഒരാള്‍ മരിച്ചു.

ബെംഗളുരു: ഇറച്ചിവെട്ടുകാരന്റെ കത്തി തട്ടിയെടുത്ത് ആള്‍ക്കൂട്ടത്തിന് നേരെ 30 കാരന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബെംഗളുരുവില്‍ ഞായറാഴ്ചയായിരുന്നു. ഗണേഷ് എന്നയാളാണ് കൊലപാതകം നടത്തിയത്. കോട്ടണ്‍പേട്ട് മേഖലയിലെ ഇറച്ചിക്കടയില്‍ ഇറച്ചി വാങ്ങാനെത്തിയ ഗണേഷ് അവിടെ നിന്ന് കത്തി മോഷ്ടിക്കുകയായിരുന്നു. കത്തിയുമായി ഓടിപ്പോയ ഇയാള്‍ ആറ് പേരെ ആക്രമിച്ചു. ഏകദേശം അരമണിക്കൂര്‍ നേരം അഞ്ജനപ്പ ഗാര്‍ഡന്‍,ചലവാദി പാളയ,ബക്ഷി ഗാര്‍ഡന്‍ എന്നീ രണ്ട് കിലോമീറ്ററോളം വരുന്ന സ്ഥലങ്ങളില്‍ അക്രമി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. ദിവസ വേതന തൊഴിലാളിയായ മാരി (30) ആണ് മരണപ്പെട്ടത്,വേലായുധം,രാജേഷ്‌,സുരേഷ്,പ്രകാശ്‌,ആനന്ദ്‌…

Read More

കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നൂറാം വാഷികം സി.പി.ഐ.എം കല ബ്രാഞ്ച് ആഘോഷിച്ചു.

ബെംഗളൂരു: ഇന്ത്യൻ ചക്രവാളത്തെ ചെഞ്ചുവപ്പണിയിക്കാൻ 1920 ഒക്ടോബർ 17ന് താഷ്കന്റിൽ ഉദയം ചെയ്‌ത ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം സി.പി.ഐ.എം കല ബ്രാഞ്ചും ലെഫ്റ്റ് തിങ്കേഴ്സ് ബെംഗളൂരുവും ചേർന്ന് ആഘോഷിച്ചു. സിപിഐഎം കല ബ്രാഞ്ച് കമ്മിറ്റിക്കു വേണ്ടി കല സെക്രട്ടറി സ: ഫിലിപ്പ് ജോർജ്, കല പ്രസിഡന്റ് സ:ജീവൻ തോമസ് എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി സംസാരിച്ചു. കല ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ആയ സ:ശശി രാഘവൻ സ:സണ്ണി പുത്തൻപുര, സ:ബിനു NJ.സ:ജസ്റ്റിൻ വടക്കൻ സ:സന്തോഷ് കുമാർ,സ:വിനോദ് എ ,സ:റെജി ജോൺ,സ:രാജശേഖരൻ നായർ…

Read More

വിമാനത്താവളത്തിൽ യാത്രക്കാരിൽനിന്നു പിടിച്ചെടുത്ത സ്വർണ്ണം കാണാതായി; ആറ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ കേസ്

ബെംഗളൂരു: നഗരത്തിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിൽനിന്നു പിടിച്ചെടുത്ത രണ്ടര കിലോ സ്വർണം കാണാതായ സംഭവത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ കേസ്. രണ്ടുവർഷത്തിനുള്ളിൽ 13 യാത്രക്കാരിൽനിന്ന്‌ പിടിച്ചെടുത്ത സ്വർണമാണ് കാണാതായത്. ആറ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേയാണ് സി.ബി.ഐ. കേസെടുത്തത്. ഇതിൽ രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാരും ഉൾപ്പെടും. കസ്റ്റംസ് ഉദ്യോഗസ്ഥരായ വിനോദ് ചിന്നപ്പ, കേശവ്, കെ.ബി. ലിംഗരാജു, രവിശേഖർ, ഡീൻ റെക്‌സ്, ഹിരേമത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. പിടികൂടുന്ന സ്വർണം വിമാനത്താവളത്തിലെ ഗോഡൗണിലാണ് സൂക്ഷിക്കുന്നത്. 2012 ജനുവരി എട്ടുമുതൽ 2014 മാർച്ച് 26 വരെയുള്ള കാലയളവിൽ ഗോഡൗണിൽ സൂക്ഷിച്ച സ്വർണത്തിൽ…

Read More

നഗരത്തിൽ നിന്നും കേരളത്തിലേക്ക് മയക്കു മരുന്നെത്തിച്ച് വിൽപ്പന നടത്തിവന്ന രണ്ട് പേർ പിടിയിൽ

കൊച്ചി: സ്ഥിരമായി നഗരത്തിൽ നിന്നും കേരളത്തിലേക്ക് മയക്കു മരുന്നെത്തിച്ച് വിൽപ്പന നടത്തിവന്ന രണ്ട് പേർ കൊച്ചിയിൽ പിടിയിൽ. റാന്നി ഗവി സ്വദേശി ജോജോ, ഫോർട്ടുകൊച്ചി കൽവത്തി സ്വദേശി റംഷാദ് എന്നിവരാണ് പിടിയിലായത്. റംഷാദ് ഇതിനു മുന്പും മയക്കുമരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്. ഇവരുടെ പക്കൽ നിന്നും നാൽപ്പത് ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് പിടികൂടി. ഒരു ഗ്രാം വീതം പായ്ക്കറ്റിലാക്കി 3500 രൂപ നിരക്കിലാണ് ഇവർ വിൽപന നടത്തിയിരുന്നത്. ബെംഗളൂരുവിൽ നിന്നും പതിവായി മയക്കു മരുന്നെത്തിച്ച് വിൽപ്പന നടത്തുന്നവരാണിവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

Read More
Click Here to Follow Us