നഗരത്തിൽ നിന്നും കേരളത്തിലേക്ക് മയക്കു മരുന്നെത്തിച്ച് വിൽപ്പന നടത്തിവന്ന രണ്ട് പേർ പിടിയിൽ

കൊച്ചി: സ്ഥിരമായി നഗരത്തിൽ നിന്നും കേരളത്തിലേക്ക് മയക്കു മരുന്നെത്തിച്ച് വിൽപ്പന നടത്തിവന്ന രണ്ട് പേർ കൊച്ചിയിൽ പിടിയിൽ.

റാന്നി ഗവി സ്വദേശി ജോജോ, ഫോർട്ടുകൊച്ചി കൽവത്തി സ്വദേശി റംഷാദ് എന്നിവരാണ് പിടിയിലായത്. റംഷാദ് ഇതിനു മുന്പും മയക്കുമരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്.

ഇവരുടെ പക്കൽ നിന്നും നാൽപ്പത് ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് പിടികൂടി. ഒരു ഗ്രാം വീതം പായ്ക്കറ്റിലാക്കി 3500 രൂപ നിരക്കിലാണ് ഇവർ വിൽപന നടത്തിയിരുന്നത്.

  വ്യവസായി സി.ജെ. റോയിയുടെ മരണം: പിന്നിൽ സിനിമാ നടിയുടെ 'ഹണിട്രാപ്പ്'? വെളിപ്പെടുത്തലുമായി അന്വേഷണ സംഘം

ബെംഗളൂരുവിൽ നിന്നും പതിവായി മയക്കു മരുന്നെത്തിച്ച് വിൽപ്പന നടത്തുന്നവരാണിവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിലെ പ്രസവം കുഞ്ഞും അമ്മയും മരണപ്പെട്ടു ;നേരത്തെ രണ്ടു കുട്ടികൾ മരണമടഞ്ഞിരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us