പ്രവാചക നിന്ദ: സൗദിയില്‍ മലയാളി യുവാവ് അറസ്റ്റില്‍

ദമാം: സമൂഹമാധ്യമത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍.

ദമാമില്‍ ഡിസൈന്‍ എന്‍ജിനിയറായി ജോലി ചെയ്തു വരികയായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവാണ് ജയിലിലായത്. ജോലി ചെയ്യുന്ന സ്ഥലത്ത് സഹ പ്രവര്‍ത്തകയുമായുള്ള ചാറ്റിങ്ങിലാണ് യുവാവ് മോശമായ രീതിയില്‍ സംസാരിച്ചത്. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തുടര്‍ന്ന് യുവാവിനെ തുഖ്‍ബ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ് .

ശരിയ നിയമം നിലവിലുള്ള സൗദി അറേബ്യയില്‍ പ്രവാചക നിന്ദയ്ക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts