ഫ്ലിപ്കാർട്ടിലേക്ക് വിളിച്ചു, ബിജെപിയില്‍ അംഗമായി! സംഭവം കൊല്‍ക്കത്തയില്‍

റഷ്യന്‍ ലോകകപ്പ് വീട്ടുകാരെ ശല്യപ്പെടുത്താതെ കാണാൻ ഹെഡ്ഫോൺ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഒരു കുപ്പി എണ്ണ! ഇക്കാര്യം പരാതിപ്പെടാൻ പായ്ക്കറ്റിൽ നൽകിയ കസ്റ്റമർ കെയറിൽ വിളിച്ചെങ്കിലും കാള്‍ കണക്ട് ചെയ്തില്ല.

1800 266 1001 എന്ന നമ്പരാണ് പായ്ക്കറ്റില്‍ ഉണ്ടായിരുന്നത്. ഡയൽ ചെയ്ത് കുറച്ചു സമയത്തിനുശേഷം ഒരു മെസ്സേജ് എത്തി. ‘ബിജെപിയിലേക്ക് സ്വാഗതം. നിങ്ങളുടെ പ്രാഥമികാംഗത്വ നമ്പർ‌ 2003994351 ആണ്. പേരും വിലാസവും പിൻകോഡും മെയിൽ ഐഡിയും 09220071111 എന്ന നമ്പരിലേക്ക് അയയ്ക്കുക’.

  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും

എന്നാല്‍ ഫ്ലിപ്കാർട്ട് പാക്കേജിൽ ബിജെപി അംഗത്വ നമ്പർ വന്നതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരിച്ചു.

അതേസമയം സംഭവം വാർത്തയായതോടെ ഫ്ലിപ്കാർട്ട് ഉപഭോക്താവിനെ ബന്ധപ്പെട്ടു. ലഭിച്ച എണ്ണ ഉപയോഗിക്കുകയോ വലിച്ചെറിയുകയോ ചെയ്യാമെന്നും ഹെഡ്സെറ്റ് ഉടൻ തന്നെ എത്തിച്ചുതരാമെന്നും ഫ്ലിപ്കാർട്ട് അധികൃതര്‍ വ്യക്തമാക്കി.

കവറിന്മേലുള്ള നമ്പർ പഴയതാണെന്നും ഇപ്പോൾ അത് തങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ഫ്ലിപ്കാർട്ട് അറിയിച്ചു. പൊതിഞ്ഞ കവർ പഴയതായതുകൊണ്ട് സംഭവിച്ചതാണെന്നാണ് ഫ്ലിപ്കാര്‍ട്ട് വ്യക്തമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts