കോവിഡ് നിരക്ക് മുന്നോട്ട് തന്നെ; രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ തയ്യാറാക്കുന്നതിനായി 1200-ലധികം സർക്കാർ ജീവനക്കാരെ നിയോ​ഗിച്ചു

ബെം​ഗളുരു; കുറയാതെ കോവിഡ് നിരക്കുകൾ, കർണാടകത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ തയ്യാറാക്കുന്നതിനായി 1200-ലധികം സർക്കാർ ജീവനക്കാരെ സർക്കാർ നിയോഗിച്ചു.

ദ്രുത​ഗതിയിലുള്ള കോവിഡ് വ്യാപനം തടയുന്നതിന് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കർ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്ന ജീവനക്കാർക്കെതിരേ നടപടിയെടുക്കും. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതർ കാൽ ലക്ഷത്തിലധികമായ സാഹചര്യത്തിലാണ് നടപടി.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

ഇത്തരത്തിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ ജോലി ചെയ്യുന്ന 1246 ജീവനക്കാരെയും ഗ്രൂപ്പ് എ.,ബി.,സി. ഉദ്യോഗസ്ഥരെയുമാണ് സമ്പർക്ക പ്പട്ടിക തയ്യാറാക്കാനായി സംസ്ഥാനത്തെ ഓരോ ജില്ലകളിലുമായി നിയോഗിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ബെംഗളൂരുവിലായിരിക്കും കൂടുതൽ പേരുണ്ടാകുക..

കൂടാതെ നഗരത്തിലെ ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പട്ടിക തയ്യാറാക്കുക. കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി മഞ്ജുളയുടെ കീഴിലായിരിക്കും ഇവർ പ്രവർത്തിക്കുക. ചുമതലയിൽനിന്ന് പിൻമാറുന്ന എല്ലാ ജീവനക്കാരും മേലുദ്യോഗസ്ഥരുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണം. അല്ലെങ്കിൽ ഒരു വർഷം നീളുന്ന പിഴയോടുകൂടിയ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
[masterslider id="10"]

Related posts