ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; മുൻനിര കമ്പനികളുടെ വ്യാജ ടി.വി.കൾ വിൽപ്പന നടത്തിയയാൾ പോലീസ് പിടിയിൽ

ബെം​ഗളുരു; വ്യാജ ടിവി നൽകി കബളിപ്പിച്ചിരുന്നയാൾ പോലീസ് പിടിയിൽ, മുൻനിര കമ്പനികളുടെ സ്റ്റിക്കർപതിച്ച് ഗുണമേന്മയില്ലാത്ത ടി.വി. കൾ വിൽപ്പനനടത്തി വന്നയാൾ പിടിയിൽ. തമിഴ്നാട് സ്വദേശിയും ചാമരാജ്പേട്ടിലെ താമസക്കാരനുമായ സുരേഷ് (45) ആണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്..

ഇത്തരത്തിൽ 15 വ്യാജ ടി.വി.കളും 75,000 രൂപയും ഇയാളിൽനിന്ന് പിടിച്ചെടുത്തു. ചാമരാജ്പേട്ടിൽ വീട്ടുപകരണങ്ങളുടെ കട നടത്തിവരികയാണ് ഇയാൾ. തമിഴ്നാട്ടിൽ നാട്ടിൽനിന്ന് കുറഞ്ഞവിലയിൽ തദ്ദേശീയമായി നിർമിച്ച ടി.വി. വാങ്ങി ബെംഗളൂരുവിലെത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. ടെക്നീഷ്യന്മാരെ ഉപയോഗിച്ച് ടി.വി. . ക്കുമുകളിലുള്ള സ്റ്റിക്കറുകളും വ്യാജമായി ഘടിപ്പിക്കും..

  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ

ഏകദേശം 70,000 രൂപയോളം വിലവരുന്ന മുൻനിര ബ്രാൻഡ് ടി.വി.കളുടെ സ്റ്റിക്കർ പതിച്ച് 30,000 രൂപയ്ക്കാണ് ഇവ വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts