ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; മുൻനിര കമ്പനികളുടെ വ്യാജ ടി.വി.കൾ വിൽപ്പന നടത്തിയയാൾ പോലീസ് പിടിയിൽ

ബെം​ഗളുരു; വ്യാജ ടിവി നൽകി കബളിപ്പിച്ചിരുന്നയാൾ പോലീസ് പിടിയിൽ, മുൻനിര കമ്പനികളുടെ സ്റ്റിക്കർപതിച്ച് ഗുണമേന്മയില്ലാത്ത ടി.വി. കൾ വിൽപ്പനനടത്തി വന്നയാൾ പിടിയിൽ. തമിഴ്നാട് സ്വദേശിയും ചാമരാജ്പേട്ടിലെ താമസക്കാരനുമായ സുരേഷ് (45) ആണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.. ഇത്തരത്തിൽ 15 വ്യാജ ടി.വി.കളും 75,000 രൂപയും ഇയാളിൽനിന്ന് പിടിച്ചെടുത്തു. ചാമരാജ്പേട്ടിൽ വീട്ടുപകരണങ്ങളുടെ കട നടത്തിവരികയാണ് ഇയാൾ. തമിഴ്നാട്ടിൽ നാട്ടിൽനിന്ന് കുറഞ്ഞവിലയിൽ തദ്ദേശീയമായി നിർമിച്ച ടി.വി. വാങ്ങി ബെംഗളൂരുവിലെത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. ടെക്നീഷ്യന്മാരെ ഉപയോഗിച്ച് ടി.വി. . ക്കുമുകളിലുള്ള സ്റ്റിക്കറുകളും വ്യാജമായി ഘടിപ്പിക്കും.. ഏകദേശം 70,000 രൂപയോളം…

Read More

സിആർടി ടിവിക്ക് വിട; ജയിലിൽ തടവുകാർക്ക് കണ്ട് രസിക്കാനെത്തുന്നത് 700 എൽഇഡി ടിവികൾ

ബെം​ഗളുരു: ജയിലിലെ തടവുപുള്ളികൾക്ക് കൺ നിറയെ കാഴ്ച്ചകൾ കാണാം, പഴയ സിആർടി ടിവികൾ മാറ്റി പുതുതായി വാങ്ങുന്നത് 700 എൽഇഡി ടിവികൾ. 32 ഇ‍ഞ്ച് മുതൽ 42 ഇഞ്ച് വരെയുള്ള ടിവികളാണ് വാങ്ങിക്കുക, 700 ടിവികളിൽ 34 എണ്ണം പാരപ്പന അ​ഗ്രഹാരയിലാണ് സ്ഥാപിക്കുക. നിലവില്‌ ജയിലുകളിൽ 22 ഇഞ്ച് വലിപ്പമുള്ള സിആർടി ടിവികളാണ് സ്ഥാപിചിരിക്കുന്നത്.

Read More
Click Here to Follow Us