കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ബെംഗളൂരു: എം.എസ്. രാമയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.

എസ്.ജി. പാളയ ഭാരതിനഗറിലെ താമസക്കാരനായ തൃശ്ശൂർ പാവറട്ടി പനങ്ങാട് പി.ടി. റോയ്ഫിലിപ്പ് (49) ആണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്.

ഭാര്യ വി.ജെ. ജിംസിയും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. പത്താം ക്ലാസ് വിദ്യാർഥിയായ ഏക മകൾ റിയ റോയ് രണ്ടുമാസത്തോളമായി മല്ലേശ്വരത്തെ ബന്ധുവീട്ടിലായതിനാൽ രോഗബാധിതയല്ല.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

നഗരത്തിൽ സ്ഥിരതാമസക്കാരനായ റോയ് ഫിലിപ്പ് രാജാജി നഗറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. പനി ബാധിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ കഴിഞ്ഞയാഴ്ചയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫലം പോസിറ്റീവ് ആയതോടെ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts