ടെക്കിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു;എ.ടി.എമ്മില്‍ കൊണ്ടുപോയി പണം പിന്‍വലിക്കാന്‍ ഉള്ള ശ്രമങ്ങള്‍ വിജയിച്ചില്ല;രക്തത്തില്‍ കുളിച്ച യുവാവിനെ മറ്റുള്ളവര്‍ ശ്രദ്ധിക്കാതിരിക്കാന്‍ വേറെ ഷര്‍ട്ട് ധരിപ്പിച്ച് അക്രമികള്‍ രക്ഷപ്പെട്ടു.

ബെംഗളൂരു: എല്ലാ കാര്യങ്ങളിലും ഒന്നാം സ്ഥാനത്തുള്ള ഈ കുറ്റകൃത്യങ്ങളിലും ഒട്ടും പിന്നില്‍ അല്ല,കഴിഞ്ഞ ദിവസം സംഭവിച്ച വ്യത്യസ്തമായ ഒരു മോഷണ സംഭവം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

അത്തിബെലെയിലെ ലക്ഷ്മി കുണ്ടെ ക്ഷേത്രത്തിനു സമീപം ജോലി കഴിഞ്ഞു ഓട്ടോ റിക്ഷ കാത്ത് നില്കുകയായിരുന്നു കിംഗര്‍ കുമാര്‍ താക്കൂര്‍ (34) എന്നാ സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയര്‍.നാല് പേര്‍ രണ്ടു ബൈക്കുകളിലായി വന്നു അയാളെ ആക്രമിക്കുകയും ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റി കൊണ്ട് പോകുകയും ചെയ്തു,വിജനമായ ഒരു സ്ഥലത്ത് എത്തിച്ചതിന് ശേഷം തലയിലും കയ്യിലും തുടയിലും കത്തികൊണ്ട് കുത്തി ഭീഷണിപ്പെടുത്തി സ്വര്‍ണ മാലയും മോതിരവും കൈക്കലാക്കി.

  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം

അയാളെ ബൈക്കില്‍ ഇരുത്തി സമീപത്തു ഉള്ള ഒരു എ ടി എം കൌണ്ടറില്‍ കൊണ്ട് പോകുകയും പണം പിന്‍വലിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.എന്നാല്‍ എ ടി എം മെഷീന്‍ തകരാറില്‍ ആയതിനാല്‍ അക്രമികളും ആ ശ്രമം വിജയിച്ചില്ല.

അതിനിടക്ക് യുവാവിന്റെ ശരീരത്തില്‍ നിന്ന് നല്ല രീതിയില്‍ രക്തം വാര്‍ന്നു പോകുന്നത് കണ്ട അക്രമികള്‍ ജനങ്ങള്‍ തങ്ങളെ ശ്രദ്ധിക്കാന്‍ ഉള്ള സാധ്യത മനസ്സിലാക്കി യുവാവിനെ വേറെ ഷര്‍ട്ട്‌ ധരിപ്പിക്കുകയും അനെക്കല്‍ റോഡില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയും ചെയ്തു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

പിന്നീട് യുവാവ്‌ അതിബെലെയില്‍ ഉള്ള തന്‍റെ വീട്ടില്‍ എത്തുകയും അയല്‍വാസികള്‍ ചേര്‍ന്ന് അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മെഡികോ-ലീഗല്‍ കേസ് ആണ് എന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.എ ടി എമ്മിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ മനസ്സിലാക്കാന്‍ കഴിഞ്ഞു വെന്നും ഉടന്‍ തന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts