കൂറ് മാറാന്‍ തയ്യാറുള്ള 6 എം.എല്‍.എമാരുടെ പട്ടിക തയ്യാര്‍;കോണ്‍ഗ്രസ്‌-ജെ.ഡി.എസ് എം.എല്‍.എമാര്‍ വീണ്ടും റിസോര്‍ട്ടിലേക്ക്?

ബെംഗളൂരു: വീണ്ടും കര്‍ണാടക രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദി ആകുന്നുവോ? ജെ ഡി എസ് കോണ്‍ഗ്രസ്‌ സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി ജെ പി യുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ താമരയുടെ അടുത്ത എപ്പിസോഡ് തിരശീലയ്ക്ക് പിന്നില്‍ തയ്യാറാകുന്നതായി സൂചനകള്‍ വന്നു തുടങ്ങി.

കോണ്‍ഗ്രസില്‍ നിന്നും കൂറുമാറാന്‍ തയ്യാറുള്ള ആറു എം എല്‍ എ മാരുടെ പട്ടിക വിമത കോണ്‍ഗ്രസ്‌ എം എം എ യും കര്‍ണാടക മന്ത്രിയുമായ സതീഷ്‌ ജാര്‍ക്കിഹോളിയുടെ സഹോദരന്‍ രമേഷ് ജാര്‍ക്കിഹോളി ബി ജെ പിക്ക് കൈ മാറിയതായിട്ടാണ് അഭ്യുഹം.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

10 എം എല്‍ എമാരെയെങ്കിലും ബി ജെ പി ക്യാമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും എന്നാ വിശ്വാസത്തില്‍ ആണ് അവര്‍.

224 അംഗ സഭയില്‍ ബിജെ പി -104 ,കോണ്‍ഗ്രസ്‌-78,ജെ ഡി എസ് – 37 ,ബി എസ് പി -1 ,കെ ജെ പി – 1,സ്വതന്ത്രന്‍ -1 എന്നിങ്ങനെ ആണ് കക്ഷി നില.കലബുരഗിയിലെ ചിന്‍ചോളി,ധാര്‍വാടിലെ കുണ്ട് ഗോള്‍ എന്നിവിടങ്ങളില്‍ നാളെയാണ് ഉപതെരെഞ്ഞെടുപ്പ്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

ഫലം വരുന്നതോടെ കുമാരസ്വാമി സര്‍ക്കാര്‍ വീഴും എന്ന് യെദിയൂരപ്പ അവകാശപ്പെടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
[masterslider id="10"]

Related posts