14 വയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂര ബലാത്സംഗം;സ്വന്തം കുഞ്ഞിനെ ബലാത്സംഗം ചെയ്തത് ഭാര്യ ജോലിക്ക് പോകുന്ന തക്കം നോക്കി; അമ്മയോട് പറയുമെന്നായപ്പോൾ കൊന്നു കളയുമെന്ന് കുരുന്നിന് നേരെ ഭീഷണി; വീണ്ടും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന്റെ ക്രൂരത കൈയോടെ പിടിച്ച് യുവതി.

ബെംഗളൂരു: പിഞ്ചു കുഞ്ഞിന് നേരെ പിതാവിന്റെ ക്രൂര ബലാത്സംഗം. നാളുകളായി നടന്ന ക്രൂര കൃത്യം പുറത്ത് വന്നത് അമ്മയുടെ സമയോചിതമായ ഇടപെടലിലൂടെ. രണ്ട് വർഷമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലാണ് 45കാരൻ പിടിയിലായിരിക്കുന്നത്.ബനശങ്കരിയില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളി ആണ് പ്രതി.

പൊലീസ് സ്റ്റേഷനിൽ പരാതിയുമായി കുട്ടിയുടെ അമ്മ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.  2016ലാണ് ഇയാൾ കുഞ്ഞിനെ പീഡിപ്പിക്കാൻ തുടങ്ങിയത്. അന്ന് പെൺകുട്ടിക്ക് 14 വയസായിരുന്നു പ്രായം. സ്‌കൂളിൽ നിന്നും മടങ്ങി എത്തിയ കുട്ടിയെ അമീർ ബലാത്സംഗം ചെയ്യുകയായിരുന്നു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

ഈ സമയം അമ്മ ഷിഫ വീട്ടിൽ ഉണ്ടായിരുന്നില്ല. വിവാഹ ജീവിതം എങ്ങനെയെന്ന് പഠിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു അമീർ പീഡിപ്പിച്ചത്. താൻ അമ്മയോട് കാര്യം പറയുമെന്ന് പറഞ്ഞപ്പോൾ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

പെൺകുട്ടിയുടെ അമ്മ ഷിഫ ജോലിക്ക് പോകുമ്പോൾ പിതാവ് അമീർ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ട് വർഷമായി ഇത് തുടർന്ന് വരികയായിരുന്നു. തുടർന്ന് അച്ഛന്റെ പീഡനം സഹിക്കവയ്യാതായപ്പോൾ പെൺകുട്ടി വിവരം അമ്മയെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം താൻ ജോലികഴിഞ്ഞ് വൈകിയേ എത്തുവെന്ന് ഷിഫ അമിറിനെ വിളിച്ചറിയിച്ചു. ഇതോടെ മകൾ സ്‌കൂളിൽ നിന്നും എത്തിയപ്പോൾ ഇയാൾ വീണ്ടും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഇത് ഷിഫ എത്തി കൈയോടെ പിടികൂടുകയും ചെയ്തു. ഉടൻതന്നെ മകളെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി ഷിഫ അമീറിനെതിരെ പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts