6 തീയേറ്ററുകളിൽ പുലർച്ചെ പ്രദര്‍ശനങ്ങള്‍;ജാലഹള്ളി എച്ച്എംടി തീയേറ്ററിലെ ആദ്യ ഷോ ടിക്കറ്റ്‌ ഒരു മാസം മുന്‍പേ തീര്‍ന്നു;ശ്രീനിവാസ തീയേറ്ററിലും ലക്ഷ്മിയിലും ആദ്യപ്രദര്‍ശനത്തിന്‍റെ ഓണ്‍ലൈന്‍ ടിക്കെറ്റുകള്‍ ലഭ്യമല്ല;ഒടിയന്‍ റിലീസിന് മുന്‍പേ ഉദ്യാനനഗരിയില്‍ രചിക്കുന്നത്‌ ചരിത്രം.

ബെംഗളൂരു:മലയാളികള്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം “ഒടിയന്‍” ഉദ്യാന നഗരിയിലും ചരിത്രമെഴുതുകയാണ്,മലയാള സിനിമകള്‍ക്ക്‌ ഫാന്‍സ്‌ ഷോ എന്നാ പേരില്‍ രാവിലെ 6-7 മണിക്ക് ഷോ ഏര്‍പ്പെടുത്തുന്നത് കുറച്ചു കാലം മുന്‍പ് മാത്രം തുടങ്ങിയത് ആണ്.ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത “വില്ലന്‍” ആയിരുന്നു ബെംഗളൂരുവിലെ ആദ്യത്തെ ഫാന്‍ ഷോ അത് തന്നെ ഒരു തീയേറ്ററില്‍ മാത്രമായിരുന്നു.

എന്നാല്‍ ഒടിയന്‍ നഗരത്തിലെ ഇതുവരെ ഇറങ്ങിയ മലയാള സിനിമകള്‍ ഉണ്ടാക്കിയ എല്ലാ റെക്കോര്‍ഡ്‌ കളും ഭേദിക്കുകയാണ്,ആറു തീയെറ്റരുകളില്‍ ഒടിയന്റെ 6-7 മണി ഷോകള്‍  പ്രഖ്യാപിച്ചിട്ട് ഉള്ളത്.നഗരത്തിലെ മലയാള സിനിമയുടെ റെക്കോര്‍ഡ്‌ ആണ് ഇത്.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

അതില്‍ തന്നെ ആദ്യ ഫാന്‍സ്‌ ഷോ സ്ഥിരീകരിച്ച ജാലഹള്ളി എച് എം ടി തീയേറ്ററിലെ ആദ്യ പ്രദര്‍ശന ടിക്കെറ്റുകള്‍ ഏകദേശം ഒരു മാസം മുന്‍പ് തന്നെ വിറ്റു തീര്‍ന്നിരുന്നു.ഏഴുമണിക്ക് ആണ് ഷോ.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 6 മണി ഷോകള്‍ പ്രഖ്യാപിച്ച മഡിവാളക്ക് അടുത്തുള്ള ലക്ഷ്മി(തവരകരെ)  തീയേറ്ററിലെയും ശ്രീനിവാസയിലെയും(എസ് ജി പാളയ) ആദ്യ ഷോ ടിക്കെറ്റുകള്‍ “ബുക്ക്‌ മൈ ഷോ”യില്‍ ലഭ്യമല്ല.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇ ജി പുരയില്‍ ഉള്ള രവി ഡിജിറ്റളില്‍ 6 മണി ഷോക്ക് ടിക്കെറ്റുകള്‍ ലഭ്യമാണ്,സര്‍ജപുര രവി ഡിജിറ്റലില്‍ ഏഴുമണിക്ക് ആണ് ഷോ.

ആദ്യകാലത്തെ ഏക മലയാളസിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ ആയിരുന്ന സംഗീതയിലും സന്ദീപിലും ചേര്‍ന്ന് ആദ്യദിവസം 8 ഷോകള്‍ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts