ഓട വൃത്തിയാക്കുന്നതിനിടെ യുവതിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : ആനേക്കൽ താലൂക്കിലെ സർജാപൂരിൽ 35കാരിയുടെ നഗ്നശരീരം അഴുകിയ നിലയിൽ കണ്ടെത്തി . മറ്റൊരിടത്ത് കൊലപ്പെടുത്തിയ ശേഷം ഇവിടെ തള്ളിയതായാണ് സംശയിക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് ദുർഗന്ധമുണ്ടായിരുന്നു. അതിനാൽ നാട്ടുകാർ ഗ്രാമപഞ്ചായത്തിൽ പരാതി നൽകി.

അഴുക്കുചാല് വൃത്തിയാക്കുന്നതിനിടെ നഗരസഭാ തൊഴിലാളികളാണ് യുവതിയുടെ കാൽ ആദ്യം കണ്ടത്, പരിശോധനയില് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം

തുടർന്ന് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സർജാപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts