ബെംഗളൂരു : 2020-21 അധ്യയന വര്ഷത്തിലേക്കായി സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂലൈ ഒന്നിനു തുറക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു .
വകുപ്പ് തല മേധാവികളുമായി നടത്തിയ ചർച്ചയിലാണ് വിഷയം പരിഗണനയിൽ ഉള്ളതായി അറിയിച്ചത് .
മാതാപിതാക്കൾ അടക്കമുള്ള സ്റ്റേക്ക്ഹോൾഡേഴ്സിൽ നിന്നും അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രമേ വിദ്യാലയങ്ങൾ തുറക്കുന്ന തീയതികളിൽ അന്തിമ തീരുമാനം എടുക്കുകയുള്ളു .
പ്രവേശന നടപടികൾ ജൂൺ എട്ടിന് ശേഷം തുടങ്ങാവുന്നതാണ് എന്ന് പ്രൈമറി സെക്കന്ററി വിദ്യാഭ്യാസ മന്ത്രി കെ സുധാകർ അറിയിച്ചു .
നാല് മുതൽ ഏഴ് വരെ ഉള്ള ക്ലാസുകൾ ജൂലൈ ഒന്ന് മുതലും ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകളും എട്ട് മുതൽ 10 വരെ ക്ലാസുകളും ജൂലൈ 15 മുതലും പ്രീ പ്രൈമറി ക്ലാസുകൾ ജൂലൈ 20 മുതലും തുറക്കാനായാണ് താത്കാലിക തീരുമാനത്തിൽ എത്തിയിട്ടുള്ളത് .
Related posts
-
ബെംഗളൂരു വിമാനത്താവളത്തിൽ ക്യു.ആർ. കോഡ് ഉപയോഗിച്ച് ഹൈടെക് ഭിക്ഷാടനം; യുവാവ് പിടിയിൽ
ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യത്യസ്തമായ... -
ബെംഗളൂരുവിൽ നടുവരാത്രിയിൽ പോലീസ് കമ്മീഷണറുടെ മിന്നൽ റെയ്ഡ്; ബ്രിഗേഡ് റോഡിലെ പബ്ബുകളിൽ അതീവ ജാഗ്രത
ബെംഗളൂരു: നഗരത്തിലെ പബ്ബുകളുടെയും ബാറുകളുടെയും പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പോലീസ്... -
കുട്ടിയുടെ തല തബലയാക്കി അധ്യാപകന്റെ ‘ക്രൂരവിനോദം’; വീഡിയോ ഫേസ്ബുക്കിലിട്ടതിന് പിന്നാലെ സസ്പെൻഷൻ!
ലഖ്നൗ: ക്ലാസ് മുറിയിലിരുന്ന് വിദ്യാർഥിയുടെ തലയിൽ തബല കൊട്ടുന്ന രീതിയിൽ തട്ടി...
