ബെള്ളാരി ഹൈവേ : പാത വികസിപ്പിക്കും: സർവീസ് റോഡുകൾ വരും : പുതിയ പദ്ധതികൾ അറിയാൻ വായിക്കാം 

ബംഗളുരു : ബംഗളുരു വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ഹൈവേയിൽ ഗതാഗത കുരുക്കും അപകടങ്ങളും കൂടിയതോടെ പരിഷ്ക്കാരങ്ങളുമായി ദേശീയ പാത അതൊരിറ്റിയും ട്രാഫിക് പോലീസും,

മന്ത്രി കൃഷ്ണ ബൈരെ ഗൗഡ വിളിച്ചു ചേർത്ത യോഗത്തിൽ പ്രശ്നപരിഹാരത്തിന് കർമ പദ്ധതി രൂപീകരിക്കാൻ തീരുമാനിച്ചു.

പ്രതിരോധ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഉൾപ്പെടെ ഏറ്റെടുത്ത് റോഡ് വികസിപ്പിക്കാനുള്ള ലക്ഷ്യമാണ് ഇടുന്നത്.

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

ഹെബ്ബാൾ മേൽ പാലത്തിന് സമീപം എൻ എച്ച് എ ഐ സർവീസ് റോഡ് നിർമ്മിക്കും.

മിലിറ്ററി ഫാം ബസ് സ്റ്റോപ്പിലെ ബസ് ബെയുടെ വീതി കൂട്ടും.

യെലഹങ്ക സിഗ്നലിൽ നിന്നും ജക്കൂർ ജംഗ്ഷനിലേക്ക് സർവീസ് റോഡ് നിർമ്മിക്കും. ജക്കൂർ എയറോ ഡ്രോo മേഘലയിലെ കുരുക്ക് അഴിക്കാനാണ് ഇത്.

യെലഹങ്ക ബൈപ്പാസ്സിലേക്കുള്ള കഫെ കോഫി ഡേ ഔട്ട്‌ലെറ്റിന് സമീപം പ്രവേശന കവാടം നിർമ്മിക്കും.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

ദേശീയ പാതയിൽ കൂടുതൽ യു ടേണുകൾ അനുവദിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കാൻ ധാരണയായിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts