മേക്കദാട്ടു അണക്കെട്ട്: തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു

മേക്കദാട്ടു വിഷയത്തിൽ തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. 4 ആഴ്ച്ചക്കുള്ളിൽ ഈ വിഷയത്തിൽ പ്രതികരണം അറിയിക്കാൻ ആവശ്യപ്പെട്ട് കോടതി കേന്ദ്ര, കർണ്ണാടക സർക്കാരുകൾക്ക് നോട്ടീസ് നൽകി. ഇത് പ്രാഥമിക അനുമതി മാത്രമാണെന്നും ഇതുകൊണ്ട് മാത്രം അണക്കെട്ട് നിർമ്മാണം സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.

Read More

ചന്ദന മോഷ്ടാക്കളെ വെടിവച്ച് വീഴ്ത്തി

ബെം​ഗളുരു: കബൺ പാർക്കിനുള്ളിൽ പോലീസ് ചന്ദന മോഷ്ടാക്കളെ വെടിവച്ച് വീഴ്ത്തി. സാറാ പാളയ സ്വ​ദേശി മുജാഹിദുള്ള (40), ലക്ഷ്മണ(32), രഖുനാഥൻ(35)എന്നിവരാണ് പിടിയിലായത്. മുജാഹിതുള്ളയെയാണ് പോലീസ് വെടിവച്ച് വീഴ്ത്തിപിടികൂടിയത്. 19 ചന്ദന മോഷണ കേസിലെ പ്രതികളായ ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിനെ അക്രമിക്കുകയായിരുന്നു , ഇതെ തുടർന്നാണ് പോലീസ് വെടിവച്ച് വീഴ്ത്താനിടയായത്.

Read More

ബെം​ഗളുരുവിനെ സ്ലീപ്പർ സെല്ലാകാൻ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര

ബെം​ഗളുരു: രോഹിൻ​ഗ്യൻ അഭയാർഥികളുടെയും ബെം​ഗ്ലാദേശ് കുടിയേറ്റക്കാരുടെയും സ്ലീപ്പിംങ് സെൽ ആക്കാൻ ബെം​ഗളുരുവിനെ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. അനധികൃതമായി ന​ഗരത്തിൽ തങ്ങുന്ന ഇവരെ കണ്ടെത്തി നാടുകടത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അ​ദ്ദേഹം വ്യക്തമാക്കി.

Read More

ഐഐഎസ് സി സ്ഫോടനത്തിൽ ​ഗവേഷകൻ മരിച്ച സംഭവം; ഹൈഡ്രജൻ സിലിണ്ടർ നിർമ്മാണത്തിനിടെയെന്ന് രക്ഷപ്പെട്ട ​ഗവേഷകന്റെ മൊഴി പുറത്ത്

ബെം​ഗളുരു: ഐഐഎസ് സി യിൽ ഉണ്ടായ സ്ഫോടനത്തിൽ ​ഗവേഷകൻ മരിച്ച സംഭവത്തിൽ കൂടുതൽവ്യക്തത കൈവന്നു. ‍ മരിച്ച ​ഗവേഷകനായ മനോജ് കുമാറിന്റെ കൂടെ ഉണ്ടായിരുന്ന, അപകടത്തിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ​ഗവേഷകന്റെ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. പരിചയ സമ്പന്നനായ മനോജ് കുമാർസിലിണ്ടർ കൈകാര്യം ചെയ്യുന്നതിനിടെ ശക്തമായ പൊട്ടിത്തെറി നടക്കുകയായിരുന്നുവെന്ന് ആശുപത്രി വിട്ട അതുല്യ ഉദയ്കുമാർ പറഞ്ഞു.

Read More

ന​ഗരത്തെ മാലിന്യത്തിൽ നിന്ന് കരകയറ്റും; മാലിന്യത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള പ്ലാന്റ് ഉടനെന്ന് ഉപമുഖ്യമന്ത്രി

ബെം​ഗളുരു: ബെം​ഗളുരു ന​ഗരത്തെ വലക്കുന്ന മാലിന്യ പ്രശ്നത്തിന് ഇനി വിട. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് ഉടൻ ആരംഭികുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര. ബെം​ഗളുരു വികസനത്തിന്റെ കൂടി ചുമതലയുള്ള ജി പരമേശ്വര കഴിഞ്ഞമാസം ഫ്രാൻസ് സന്ദർശിച്ച് ഇത്തരത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനങ്ങളെ നേരിട്ട് പഠിച്ചിരുന്നു.

Read More

14 വയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂര ബലാത്സംഗം;സ്വന്തം കുഞ്ഞിനെ ബലാത്സംഗം ചെയ്തത് ഭാര്യ ജോലിക്ക് പോകുന്ന തക്കം നോക്കി; അമ്മയോട് പറയുമെന്നായപ്പോൾ കൊന്നു കളയുമെന്ന് കുരുന്നിന് നേരെ ഭീഷണി; വീണ്ടും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന്റെ ക്രൂരത കൈയോടെ പിടിച്ച് യുവതി.

ബെംഗളൂരു: പിഞ്ചു കുഞ്ഞിന് നേരെ പിതാവിന്റെ ക്രൂര ബലാത്സംഗം. നാളുകളായി നടന്ന ക്രൂര കൃത്യം പുറത്ത് വന്നത് അമ്മയുടെ സമയോചിതമായ ഇടപെടലിലൂടെ. രണ്ട് വർഷമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലാണ് 45കാരൻ പിടിയിലായിരിക്കുന്നത്.ബനശങ്കരിയില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളി ആണ് പ്രതി. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി കുട്ടിയുടെ അമ്മ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.  2016ലാണ് ഇയാൾ കുഞ്ഞിനെ പീഡിപ്പിക്കാൻ തുടങ്ങിയത്. അന്ന് പെൺകുട്ടിക്ക് 14 വയസായിരുന്നു പ്രായം. സ്‌കൂളിൽ നിന്നും മടങ്ങി എത്തിയ കുട്ടിയെ അമീർ ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയം അമ്മ ഷിഫ വീട്ടിൽ ഉണ്ടായിരുന്നില്ല. വിവാഹ ജീവിതം…

Read More

6 തീയേറ്ററുകളിൽ പുലർച്ചെ പ്രദര്‍ശനങ്ങള്‍;ജാലഹള്ളി എച്ച്എംടി തീയേറ്ററിലെ ആദ്യ ഷോ ടിക്കറ്റ്‌ ഒരു മാസം മുന്‍പേ തീര്‍ന്നു;ശ്രീനിവാസ തീയേറ്ററിലും ലക്ഷ്മിയിലും ആദ്യപ്രദര്‍ശനത്തിന്‍റെ ഓണ്‍ലൈന്‍ ടിക്കെറ്റുകള്‍ ലഭ്യമല്ല;ഒടിയന്‍ റിലീസിന് മുന്‍പേ ഉദ്യാനനഗരിയില്‍ രചിക്കുന്നത്‌ ചരിത്രം.

ബെംഗളൂരു:മലയാളികള്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം “ഒടിയന്‍” ഉദ്യാന നഗരിയിലും ചരിത്രമെഴുതുകയാണ്,മലയാള സിനിമകള്‍ക്ക്‌ ഫാന്‍സ്‌ ഷോ എന്നാ പേരില്‍ രാവിലെ 6-7 മണിക്ക് ഷോ ഏര്‍പ്പെടുത്തുന്നത് കുറച്ചു കാലം മുന്‍പ് മാത്രം തുടങ്ങിയത് ആണ്.ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത “വില്ലന്‍” ആയിരുന്നു ബെംഗളൂരുവിലെ ആദ്യത്തെ ഫാന്‍ ഷോ അത് തന്നെ ഒരു തീയേറ്ററില്‍ മാത്രമായിരുന്നു. എന്നാല്‍ ഒടിയന്‍ നഗരത്തിലെ ഇതുവരെ ഇറങ്ങിയ മലയാള സിനിമകള്‍ ഉണ്ടാക്കിയ എല്ലാ റെക്കോര്‍ഡ്‌ കളും ഭേദിക്കുകയാണ്,ആറു തീയെറ്റരുകളില്‍ ഒടിയന്റെ 6-7 മണി ഷോകള്‍  പ്രഖ്യാപിച്ചിട്ട് ഉള്ളത്.നഗരത്തിലെ മലയാള സിനിമയുടെ റെക്കോര്‍ഡ്‌ ആണ്…

Read More

ടീസർ: അത്ഭുത കൂട്ടുക്കെട്ടില്‍ പിറക്കുന്ന ലൂസിഫര്‍!

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ടീസര്‍ പുറത്തിറങ്ങി. അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ മമ്മൂട്ടിയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തിറക്കിയത്. പൃഥ്വിയ്ക്കും ലാലിനു൦, മുഴുവന്‍ ടീമിനും എല്ലാവിധ ആശംസകളും- ടീസര്‍ പങ്ക് വെച്ചുക്കൊണ്ട് മമ്മൂട്ടി പറഞ്ഞു. പൃഥ്വിരാജിന്‍റെ  കന്നി സംവിധാന സംരംഭമായ ലൂസിഫറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രമായാണ് എത്തുന്നത്. മഞ്ജു വാര്യര്‍ നായികയാകുമ്പോള്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി പ്രതിനായക കഥാപാത്രമായെത്തുന്നു. ടൊവീനോ തോമസും ഇന്ദ്രജിത്തും മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ…

Read More

മൂന്നിടത്തും മുഖ്യമന്ത്രി ആര്? തീരുമാനം ഇന്ന് ഉണ്ടായേക്കും

ഭോപ്പാല്‍: മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തീരുമാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലും ഇന്നലെ ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തിന്റേതാണ് തീരുമാനം. മുഖ്യമന്ത്രി ആരാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം രാഹുല്‍ ഗാന്ധിയെടുക്കുന്നത്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മാത്രം കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ തെളിച്ചമുണ്ടായില്ല. ഭോപ്പാലില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ പി.സി.സി അധ്യക്ഷന്‍ കമല്‍നാഥ് മേല്‍ക്കൈ നേടിയെന്നാണ് വിവരം. എ.ഐ.സി.സി നിരീക്ഷകനായെത്തിയ പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന നിയമസഭ കക്ഷി യോഗമാണ് സുപ്രധാന തീരുമാനം…

Read More

ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപന൦

തിരുവനന്തപുരം: ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം.  നിശാഗന്ധിയില്‍ വൈകിട്ടാണ് സമാപന ചടങ്ങ്. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കൊടിയിറങ്ങുന്ന മേളയിലിന്ന് ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ 37 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സര ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് ഉച്ച വരെ വോട്ട് ചെയ്യാം. പ്രേക്ഷക പ്രീതി നേടിയ റഫീക്കിയുടെ പുനഃപ്രദര്‍ശനവും ഇന്നുണ്ടാകും. 6 മണിക്ക് നടക്കുന്ന സമാപന ചടങ്ങിന് ശേഷം പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തിന്‍റെ പ്രദര്‍ശനവുമുണ്ടാകും. 14 ചിത്രങ്ങളാണ് മത്സര ഇനത്തിലുള്ളത്. ഈ.മ.യൗ., സുഡാനി ഫ്രം നൈജീരിയ’ എന്നീ ചിത്രങ്ങളാണ് ഈ ഇനത്തില്‍ മലയാളത്തില്‍ നിന്നും…

Read More
Click Here to Follow Us