ടീസർ: അത്ഭുത കൂട്ടുക്കെട്ടില്‍ പിറക്കുന്ന ലൂസിഫര്‍!

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ടീസര്‍ പുറത്തിറങ്ങി.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ മമ്മൂട്ടിയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തിറക്കിയത്.

പൃഥ്വിയ്ക്കും ലാലിനു൦, മുഴുവന്‍ ടീമിനും എല്ലാവിധ ആശംസകളും- ടീസര്‍ പങ്ക് വെച്ചുക്കൊണ്ട് മമ്മൂട്ടി പറഞ്ഞു. പൃഥ്വിരാജിന്‍റെ  കന്നി സംവിധാന സംരംഭമായ ലൂസിഫറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രമായാണ് എത്തുന്നത്.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

മഞ്ജു വാര്യര്‍ നായികയാകുമ്പോള്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി പ്രതിനായക കഥാപാത്രമായെത്തുന്നു.

ടൊവീനോ തോമസും ഇന്ദ്രജിത്തും മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സുജിത് വാസുദേവാണ്.

ഇവരെ കൂടാതെ ഫാസില്‍, മംമ്ത, ജോണ്‍ വിജയ്‌, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
[masterslider id="10"]

Related posts