ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ യാത്രക്കാർ കവർച്ചയ്ക്കിരയാകുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കുടകിലെ ഗോണിക്കുപ്പ സ്വദേശികളായ കാർ യാത്രികരെ ബൈക്കിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിർത്തി കൊള്ളയടിക്കുകയായിരുന്നു. മാലയും വളയും കമ്മലുമുൾപ്പെടെ 28 ഗ്രാം സ്വർണാഭരണങ്ങൾ ഇവരിൽനിന്ന് കവർന്നു. നഗരത്തിൽ നിന്ന് കുടകിലെ ഗോണിക്കുപ്പയിലേക്ക് പോകുകയായിരുന്ന ദമ്പതിമാരെ ശ്രീരംഗപട്ടണക്ക് സമീപമാണ് കൊള്ളയടിച്ചത്. പോലീസാണെന്ന് പറഞ്ഞെത്തിയ സംഘം കാർ തടയുകയായിരുന്നു. കാർ വേഗം കുറച്ചുപോകുന്നത് ചോദ്യംചെയ്തു. തുടർന്ന് ഭീഷണിപ്പെടുത്തി ഇവരുടെ സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ദമ്പതിമാർ ശ്രീരംഗപട്ടണ പോലീസിൽ പരാതി നൽകി.
Read MoreTag: Robbery
വില കുറഞ്ഞതോടെ തക്കാളി വിട്ട് മാതളത്തിൽ പിടിച്ച് മോഷ്ടാക്കൾ
ബംഗളൂരു: ഇതുവരെ തക്കാളിയിൽ നോട്ടമിട്ടിരുന്ന മോഷ്ടാക്കളുടെ കണ്ണ് ഇപ്പോൾ വീണിരിക്കുന്നത് മാതളത്തിൽ ആണ്. തക്കാളി വില കൂടിയ സമയം സംസ്ഥാനത്ത് നിരവധി തക്കാളി മോഷണം നടന്നിട്ടുണ്ട്. ഇപ്പോഴിതാ തക്കാളി വില ഇടിഞ്ഞതോടെ മോഷ്ടാക്കൾ മാതളനാരങ്ങയുടെ പുറകെയായി. രാത്രികാലങ്ങളിൽ മാതളത്തോട്ടങ്ങൾ തകർത്ത് മാതളപ്പഴം മോഷ്ടിക്കുകയാണ്. ഇതിൽ മടുത്ത കർഷകർ സിസി ക്യാമറകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreഅമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ മോഷണത്തിനിറങ്ങിയ മകൻ അറസ്റ്റിൽ
ബെംഗളൂരു : അമ്മയുടെ കാൻസർ ചികിത്സക്ക് പണം കണ്ടെത്താൻ മോഷണത്തിനിറങ്ങിയ മകൻ അറസ്റ്റിൽ. കനറാ ബാങ്കിന്റെ എടിഎം കുത്തി തുറക്കാനുള്ള ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പോലീസ് പിടികൂടിയത്. അമ്മയുടെ കാൻസർ ചികിൽസയ്ക്കായി പണം ഇല്ലാത്തതിനാലാണ് എ.ടി.എം കുത്തിത്തുറന്നതെന്നും അറസ്റ്റിൽ പശ്ചാത്താപമില്ലെന്നും പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞു. ശുഭം എന്ന യുവാവാണ്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എ.ടി.എം തകർത്തത്. തുടർന്ന് ബെംഗളൂരുവിലെ കാനറ ബാങ്കിന്റെ കൺട്രോൾ റൂം കാൺപൂർ പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ നവാബ്ഗഞ്ച് പോലീസ് സ്ഥലത്തെത്തി സുഭമിനെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം…
Read Moreസംസ്ഥാനത്ത് ആർടിസി ബസുകളും സുരക്ഷിതമല്ല: കർണാടക ആർടിസി ബസ് മോഷണം പോയി
ബെംഗളൂരു : നോർത്ത് കല്യാണ കർണാടക ആർ.ടി.സി.യുടെ ബസ് മോഷണംപോയി. കലബുറഗി ചിഞ്ചോളി ബസ് സ്റ്റാൻഡിൽനിന്നുമാണ് കെ.എ. 38 എഫ് 971 നമ്പറിലുള്ള ബസ് മോഷണം പോയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പോലീസിന് ലഭിച്ച വിവരം പ്രകാരം മോഷ്ടാക്കൾ ബസ് അതിർത്തികടത്തി തെലങ്കാന ഭാഗത്തേക്ക് കൊണ്ടുപോയെന്നാണ്. ഡ്രൈവർ താക്കോൽ ബസിൽ തന്നെ വെച്ചതിനാലാകാം മോഷ്ടാക്കൾ ബസുമായി കടന്നതെന്നാണ് സൂചന. ചിഞ്ചോളി പോലീസ് കേസെടുത്തു. പോലീസിന്റെ രണ്ടു പ്രത്യേക സംഘം ബസിനായി തിരച്ചിൽ തുടരുകയാണ്.
Read Moreറെയിൽവേ ട്രാക്ക് മോഷണം പോയി
പട്ന: ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ രണ്ട് കിലോമീറ്റർ ദൂരത്തോളം റെയിൽവേ ട്രാക്ക് മോഷണം പോയി. ലോഹത് പഞ്ചസാര മില്ലിനെ പൻഡൗൾ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്. മോഷണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പഞ്ചസാര മിൽ ഏതാനും വർഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നത് കൊണ്ടുതന്നെ ഈ പാതയിൽ കുറച്ചുകാലമായി ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം. അന്വേഷണത്തിനായി റെയിൽവേ ഡിവിഷണൽ മാനേജർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Read Moreനഗരത്തിലെ എൻജിനീയറിങ് കോളേജിൽ നിന്ന് പത്തോളം പ്രൊജക്ടറുകളും ഉപകരണങ്ങളും മോഷ്ടിച്ച് വിദ്യാർത്ഥി
ബെംഗളൂരു: അവസാന വർഷ ബിടെക് വിദ്യാർത്ഥി മാസങ്ങളോളം കോളേജിൽ നിന്ന് പ്രൊജക്ടറുകളും മറ്റ് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്നു. ചില ഉപകരണങ്ങൾ അവന്യൂ റോഡിലെ കടയുടമകൾക്ക് ഇയാൾ വിറ്റതായി ആരോപണമുണ്ട്. എയ്റോസ്പേസ്, എയ്റോനോട്ടിക്കൽ, ആസ്ട്രോനോട്ടിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ ബുൾ ടെംപിൾ റോഡിലെ ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ വിവിധ വകുപ്പുകളിൽ/ശാഖകളിൽ നിന്ന് ഉപകരണങ്ങൾ മോഷ്ടിച്ച ശേഷം ബാഗിൽ കടത്തിയതായിട്ടാണ് പറയപ്പെടുന്നത്. താമസസ്ഥലത്ത് മോഷണം നടത്തിയതിനും ക്രിമിനൽ ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയും പിതാവിനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പോലീസ് പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ…
Read Moreമൂന്ന് വർഷത്തിനിടെ 50 ബൈക്കുകൾ മോഷ്ടിച്ച 19 വയസ്സുകാരൻ പിടിയിൽ
ബെംഗളൂരു: 3 വർഷത്തിനിടെ 50 ബൈക്കുകൾ മോഷ്ടിച്ച 19 വയസ്സുകാരൻ അറസ്റ്റിൽ. ദാവനഗരെ ഹരിഹർ സ്വദേശി സയ്യിദ് സുഹൈലിനെയാണ് മൈക്കോലെ ഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 മുതൽ നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് സുഹൈൽ മോഷ്ടിച്ച ബൈക്കുകളും കണ്ടെടുത്തതായി സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷെണർ പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങൾ ഗ്രാമങ്ങളിലെ കർഷകർക്കും മറ്റും കുറഞ്ഞ വിലയ്ക്കാണ് വിറ്റിരുന്നത്. വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന സുഹൈൽ സമൂഹമാധ്യമങ്ങളിൽ ബൈക്ക് അഭ്യാസ പ്രകടനങ്ങളുടെ വിഡിയോകളും ചിത്രങ്ങളും അപ്ലോഡ് ചെയ്തിരുന്നു. സുഹൈൽ മോഷ്ടിച്ചതിൽ 35 എണ്ണം…
Read Moreഹൈവേ കവർച്ച: മലയാളി സംഘത്തിലെ 7 പേർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഹൈവേയിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി യാത്രക്കാരെ കവർച്ച ചെയ്യുന്ന മലയാളി സംഘത്തിലെ 7 പേർ പിടിയിൽ. തൃശൂർ സ്വദേശി സിജോ ജോയി (32) അമ്പല്ലൂർ സ്വദേശി പി. എം. ജിതിൻ (29) പുതുക്കാട് സ്വദേശി സ്ബീഷ് (30) കണ്ണൂർ പായം സ്വദേശി വി.എസ്. നിഖിൽ (34) അജീബ് (30) ആലപ്പുഴ മണ്ണംചേരി അബ്ദുൽ കാദർ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മാന്ധ്യ ഹനികരായിൽ വാഹനയാത്രക്കാരെ തടഞ്ഞു നിർത്തി പണം കവർച്ച ചെയ്യുന്നതായി വിവരം ലഭിച്ച മാന്ധ്യ റൂറൽ പോലീസ് സ്ഥലത്ത്…
Read Moreരണ്ടരക്കോടിയുടെ സ്വർണ കവർച്ച: 10 ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ
ബെംഗളൂരു: കനകപുര റോഡിലെ പ്രിയദർശിനി ജ്വല്ലറിയിൽ നിന്ന് കടയുടെ പാർശ്വഭിത്തി കുത്തിത്തുറന്ന് രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച ജാർഖണ്ഡിൽ നിന്നുള്ള ഒരു സ്ത്രീ ഉൾപ്പെടെ 10 അന്തർ സംസ്ഥാന മോഷ്ടാക്കളുടെ സംഘത്തെ ജെപി നഗർ പോലീസ് അറസ്റ്റ് ചെയ്തു. മോഷണം നടത്താനായി തൊട്ടടുത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള വീട് പ്രതികൾ വാടകയ്ക്കെടുത്തിരുന്നു. പ്രതികളിൽ നിന്ന് 55 ലക്ഷം രൂപ വിലമതിക്കുന്ന 1.1 കിലോ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. ബാക്കിയുള്ള സ്വർണാഭരണങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. സംഘത്തിലെ രണ്ടുപേർ ഹോട്ടൽ ജീവനക്കാരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്തിരുന്നു. ഏപ്രിൽ…
Read Moreപബ് അഡിക്ഷൻ; സീരിയൽ വാഹന മോഷ്ടാവായി മാറി യുവാവ്
ബെംഗളൂരു: പബ്ബുകളിൽ പോകുന്നതിന് അടിമയായി മാറിയ 27 കാരനായ യുവാവ്, സീരിയൽ വാഹന മോഷ്ടാവായി മാറുകയും 14 ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോർട്ട്. ശ്രീരംഗപട്ടണം സ്വദേശി ശിവകുമാറാണ് ക്ഷേത്രങ്ങളിലും പാർക്കിങ് സ്ഥലങ്ങളിലും മറ്റും പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ പൂട്ട് തകർത്ത് മോഷ്ടിച്ചിരുന്നതെന്ന് ചന്ദ്ര ലേഔട്ട് പൊലീസ് അറിയിച്ചു. പിന്നീട് അവ വിറ്റ് ലഭിച്ചിരുന്ന പണം പ്രതി ചെലവഴിച്ചിരുന്നത് എംജി റോഡിലെയും ബ്രിഗേഡ് റോഡിലെയും പബ്ബുകൾ സന്ദർശിച്ചാണ്. മാർച്ച് 31 ന് പുലർച്ചെ നാഗരഭവിയിലെ സുവർണ ലേഔട്ടിലെ കൈലാസേശ്വര ക്ഷേത്രത്തിന് സമീപം സ്കൂട്ടർ…
Read More