ബെംഗളൂരു : പ്രളയക്കെടുതിയിൽപ്പെട്ടുഴറുന്ന കർണാടകയിൽ ഇതുവരെ മരണം 42 ആയി 12 പേരെ കാണാനില്ല.
17 ജില്ലകളിലെ 2694 ഗ്രാമങ്ങളിൽ നിന്ന് 581897 ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത്.
40000-50000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.
http://bangalorevartha.in/kkflood
ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലും മംഗളൂരുവിലും സന്ദർശനം നടത്തി മുഖ്യമന്ത്രി യെദിയൂരപ്പ സാഹചര്യങ്ങൾ വിലയിരുത്തി. ഇന്ന് ശിവമൊഗ്ഗ സന്ദർശിക്കും.
കപില നദികർ കര കവിഞ്ഞതോടെ മൈസൂരു – നഞ്ചൻഗുഡ് പാത അടഞ്ഞു തന്നെ കിടക്കുന്നു.
വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഹാസനേയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ചാർമഡി ചുരം പാത തുറക്കാൻ മാസങ്ങൾ എടുക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.