നഗരത്തിൽ നിന്ന് മലബാർ മേഖലയിലേക്ക് കൂടുതൽ ബസുകൾ ഓടിച്ച് കേരള ആർ.ടി.സി.

ബെംഗളൂരു: നഗരത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള മലബാർ മേഖലയിലേക്ക് കൂടുതൽ ബസുകൾ ഓടിച്ച് കേരള ആർ.ടി.സി. തിങ്കളാഴ്ച കോഴിക്കോട്ടേക്ക് എട്ടു ബസുകൾ സർവീസ് നടത്തി. മാനന്തവാടിവഴി പയ്യന്നൂരേക്ക് രണ്ടു ബസുകളും കണ്ണൂരേക്ക് ഒരു ബസും സർവീസ് നടത്തി.

http://bangalorevartha.in/kkflood

കുറ്റ്യാടിച്ചുരംവഴിയുള്ള തൊട്ടിൽപ്പാലം ബസും ഓടി. തെക്കൻ ജില്ലകളിലേക്കുള്ള ബസുകൾക്ക് തടസ്സമുണ്ടായില്ല. ഇവ സാധാരണപോലെ സർവീസ് നടത്തി. നിലവിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കുടുങ്ങിയ ബസുകൾ തിരിച്ച് ബെംഗളൂരുവിലെത്തിയാൽ സർവീസ് പൂർണമായി പുനരാരംഭിക്കാൻ കഴിയും. ചൊവ്വാഴ്ചയോടെ ഈ ബസുകൾ ബെംഗളൂരുവിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

മാക്കൂട്ടം ചുരത്തിലൂടെ പോകാൻ കഴിയാത്തതിനാൽ മാനന്തവാടിവഴിയായിരിക്കും കണ്ണൂരിലേക്കുള്ള ബസുകൾ സർവീസ് നടത്തുക. മറ്റു ബസുകളുടെ റൂട്ടുകളിൽ വ്യത്യാസമുണ്ടാകില്ല. സ്വാതന്ത്ര്യദിനാവധി പരിഗണിച്ച് തലേദിവസമായ ബുധനാഴ്ച അധികസർവീസുകൾ നടത്താനും തീരുമാനമുണ്ട്.

കർണാടക ആർ.ടി.സി. തിങ്കളാഴ്ച വൈകീട്ടുമുതൽ മുഴുവൻ സർവീസുകളും പുനരാരംഭിച്ചു. കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾ മാനന്തവാടിവഴിയാണ് ഓടുന്നത്. സ്വകാര്യബസുകളും തിങ്കളാഴ്ച മുതൽ മലബാർ മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

ദിവസങ്ങൾക്കുശേഷം വീണ്ടും ഓടിത്തുടങ്ങിയപ്പോൾ വലിയ തിരക്കാണ് ബസുകളിൽ അനുഭവപ്പെട്ടത്. ബസ് സർവീസ് പുനരാരംഭിക്കില്ലെന്ന അഭ്യൂഹത്തെത്തുടർന്ന് ഒട്ടേറെപ്പേർ ചൊവ്വ, ബുധൻ ദിവസങ്ങളിലെ ബസുകളിൽ ടിക്കറ്റ് റദ്ദുചെയ്തിരുന്നു. ബസ് സർവീസ് പൂർവസ്ഥിതിയിലായതിനാൽ വീണ്ടും യാത്രക്കാർ ‘ബുക്ക്’ ചെയ്ത് തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts