4 ദിവസത്തിന് ശേഷം മലബാറിലേക്കുള്ള ബസ് സർവീസുകൾ ആരംഭിച്ചു;കർണാടക-കേരള ആർ.ടി.സികൾ ഇന്ന് എല്ലാ സർവ്വീസുകളും പുന:സ്ഥാപിക്കും.

ബെംഗളൂരു : നാലു ദിവസത്തിനു ശേഷം മൈസൂരു വഴി മലബാർ ഭാഗത്തേക്ക് ഉള്ള ബസ് സർവീസുകൾ പുനരാരംഭിച്ചു.

കർണാടക- കേരള ആർടിസികൾ ഇന്നലെ ബെംഗളൂരുവിൽ നിന്നും മുപ്പതോളം സർവീസുകൾ കോഴിക്കോട്-കണ്ണൂർ ഭാഗങ്ങളിലേക്ക് നടത്തിയത്.

ബെംഗളൂരുവിൽനിന്ന് ബസ്സുകൾ മൈസൂർ ഗോണിക്കുപ്പ കുട്ട വഴി മാനന്തവാടിയിൽ എത്തിയ ശേഷമാണ് കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുന്നത്.

സ്വകാര്യ ബസുകൾ എല്ലാം ഈ വഴിയാണ് സർവീസ് നടത്തുന്നത്. കേരള ആർ ടി സി സ്കാനിയ ഒഴികെയുള്ള ബസ്സുകളാണ് കോഴിക്കോട് ഭാഗത്തേക്ക് അയച്ചത്. കാസർകോട്ടേക്ക് സുള്ള്യ വഴിയുള്ള ഡീലർ സർവീസ് പുനരാരംഭിച്ചു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

തെക്കൻകേരളത്തിലേക്കുള്ള സർവീസുകൾ ഒന്നും ഇതുവരെ മുടങ്ങിയിട്ടില്ല.

കൊല്ലേഗൽ -കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം പൂർണമായി ശേഷം സ്കാനിയ സർവീസ് പുനരാരംഭിക്കുകയുള്ളൂ.

http://bangalorevartha.in/kkflood

നാട്ടിൽ കുടുങ്ങി കിടക്കുന്ന ബസുകൾ എല്ലാം എത്തിയാൽ ഇന്നു മുതൽ എല്ലാ സർവീസുകളും സാധാരണഗതിയിൽ ആകുമെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിലെ എല്ലാ ബസ് സർവീസുകളും ഇന്ന് പുനഃസ്ഥാപിക്കുമെന്ന് കർണാടക ആർടിസി. ഇന്നലെ ബാംഗ്ലൂരിൽ നിന്ന് 25 സർവീസുകൾ ഉണ്ടായിരുന്നു ഇതിൽ 12 എണ്ണം കോഴിക്കോട് കണ്ണൂർ കാസർകോട് എന്നിവിടങ്ങളിലേക്ക് ആയിരുന്നു.

  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്

നാട്ടിൽ നിന്ന് ബാംഗ്ലൂരിലേക്ക് 10 സ്പെഷ്യൽ ഉൾപ്പെടെ 36 സർവീസുകൾ ഉണ്ടായിരുന്നു ദിവസങ്ങളായി ഗതാഗതം നിലച്ചു മലബാർ റൂട്ടിൽ ബസ്സുകൾ ഇന്നലെ വൻതിരക്കായിരുന്നു അനുഭവപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു
[masterslider id="10"]

Related posts