സംസ്ഥാനത്ത് എൻജിനിയറിങ് കോഴ്‌സിന് കുട്ടികളില്ല; 16,216 സീറ്റുകളിൽ 9782 എണ്ണവും ഒഴിഞ്ഞു കിടക്കുന്നു!!

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ എൻജിനിയറിങ് കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. സ്വകാര്യ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ 16,216 സീറ്റുകളിൽ 9782 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്.

എൻജിനിയറിങ് കോഴ്സുകൾക്ക് പകരം വിദ്യാർഥികൾ മറ്റ് കോഴ്സുകളാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്. അതേസമയം സയൻസ്, കൊമേഴ്സ് ബിരുദ കോഴ്സുകൾക്കുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായി. വിദ്യാർഥികൾ കുറയുന്നത് എൻജിനിയറിങ് കോളേജുകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പല കോളേജുകളും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും റിപ്പോർട്ടുണ്ട്.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

http://bangalorevartha.in/kkflood

സർക്കാർ ക്വാട്ടയിലെ ഫീസിന്റെ മൂന്നുമടങ്ങ് കൂടുതലാണ് മാനേജ്മെന്റ് ക്വാട്ടയിൽ ഈടാക്കുന്നത്. സർക്കാർ നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ക്വാട്ടയിലേക്കുള്ള പ്രവേശനം. സർക്കാർ ക്വാട്ടയിൽ എൻജിനിയറിങ് കോഴ്സിന് 58,800 രൂപയാണ് ഫീസ്. എന്നാൽ മാനേജ്മെന്റ് ക്വാട്ടയിലെ ഫീസ് 2,01960 രൂപയാണ്.

രാജ്യത്ത് എൻജിനിയറിങ് സീറ്റുകളുടെ എണ്ണം ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ(എ.ഐ.സി.ടി.ഇ.) കുറച്ചിരുന്നു. എന്നാൽ കർണാടകത്തിൽ 900 സീറ്റുകൾ കൂടുതലായി അനുവദിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്നും പ്രവേശനത്തിനായെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിലും കുറവുണ്ടായി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ കോളേജുകൾ വന്നതും കർണാടകത്തിലെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts