ഹൈവേ കവർച്ച: മലയാളി സംഘത്തിലെ 7 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഹൈവേയിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി യാത്രക്കാരെ കവർച്ച ചെയ്യുന്ന മലയാളി സംഘത്തിലെ 7 പേർ പിടിയിൽ. തൃശൂർ സ്വദേശി സിജോ ജോയി (32) അമ്പല്ലൂർ സ്വദേശി പി. എം. ജിതിൻ (29) പുതുക്കാട് സ്വദേശി സ്ബീഷ് (30) കണ്ണൂർ പായം സ്വദേശി വി.എസ്. നിഖിൽ (34) അജീബ് (30) ആലപ്പുഴ മണ്ണംചേരി  അബ്ദുൽ കാദർ (25) എന്നിവരാണ് പിടിയിലായത്.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

കഴിഞ്ഞ ദിവസം മാന്ധ്യ ഹനികരായിൽ വാഹനയാത്രക്കാരെ തടഞ്ഞു നിർത്തി പണം കവർച്ച ചെയ്യുന്നതായി വിവരം ലഭിച്ച മാന്ധ്യ റൂറൽ പോലീസ് സ്ഥലത്ത് എത്തി ഏവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവരിൽ നിന്നും ഇരുമ്പു പൈപ്പ്, വടി, കത്തി, മുളകുപൊടി പാക്കറ്റുകൾ, കാർ എന്നിവ കണ്ടെടുത്തടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹജ്ജർ ആക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
[masterslider id="10"]

Related posts