മൂന്ന് വർഷത്തിനിടെ 50 ബൈക്കുകൾ മോഷ്ടിച്ച 19 വയസ്സുകാരൻ പിടിയിൽ

bike-thieves robbery crime

ബെംഗളൂരു: 3 വർഷത്തിനിടെ 50 ബൈക്കുകൾ മോഷ്ടിച്ച 19 വയസ്സുകാരൻ അറസ്റ്റിൽ. ദാവനഗരെ ഹരിഹർ സ്വദേശി സയ്യിദ് സുഹൈലിനെയാണ് മൈക്കോലെ ഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

2019 മുതൽ നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് സുഹൈൽ മോഷ്ടിച്ച ബൈക്കുകളും കണ്ടെടുത്തതായി സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷെണർ പറഞ്ഞു.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

മോഷ്ടിച്ച വാഹനങ്ങൾ ഗ്രാമങ്ങളിലെ കർഷകർക്കും മറ്റും കുറഞ്ഞ വിലയ്ക്കാണ് വിറ്റിരുന്നത്. വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന സുഹൈൽ സമൂഹമാധ്യമങ്ങളിൽ ബൈക്ക് അഭ്യാസ പ്രകടനങ്ങളുടെ വിഡിയോകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിരുന്നു. സുഹൈൽ മോഷ്ടിച്ചതിൽ 35 എണ്ണം ഗിയർലെസ്സ് സ്കൂട്ടറുകളാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts