കുഴികളുള്ള റോഡിനെതിരെ അസാധാരണമായ പ്രതിഷേധം; റോഡിൽ യമനെ നിർത്തി അസ്വസ്ഥരായ ബെംഗളൂരു നിവാസികൾ

ബെംഗളൂരു: കനകപുര റോഡിലെ ചേഞ്ച് മേക്കേഴ്‌സും (സിഎംകെആർ) ബെംഗളൂരുവിലെ അഞ്ജനപുര നിവാസികളും ജൂലൈ 23 ന് അസാധാരണമായ പ്രതിഷേധം സംഘടിപ്പിച്ചു. 13 കിലോമീറ്റർ നീളമുള്ള അഞ്ജനപുര 80 അടി റോഡിലൂടെ യാത്ര ചെയ്യാൻ നിവാസികൾ ഹിന്ദു ദേവനായ യമനെയും അദ്ദേഹത്തിന്റെ പോത്തിനൊപ്പം ക്ഷണിച്ചു. കനകപുര റോഡിലെ 80-ലധികം റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെ സംഘടനയാണ് സിഎംകെആർ.

ROAD

റോഡിന്റെ ശോചനീയാവസ്ഥയിൽ മനംനൊന്ത്, റോഡിലെ കുഴികളും കരിങ്കൽ നിറഞ്ഞ ഭാഗങ്ങളും ഉയർത്തിക്കാട്ടാനും സർക്കാർ അധികാരികൾ നടപടിയെടുക്കാനും വേണ്ടിയാണ് പ്രതിഷേധക്കാർ ഈ പ്രതിഷേധം സംഘടിപ്പിച്ചത്. കനകപുര റോഡിനെ ബന്നാർഘട്ട റോഡുമായി ബന്ധിപ്പിക്കുന്ന അഞ്ജനപുര റോഡ് പ്രധാനപ്പെട്ട ഒന്നാണ്, കൂടാതെ നൈസ് റിംഗ് റോഡ് പതിവായി ഉപയോഗിക്കുന്ന നിരവധി ഐടി പ്രൊഫഷണലുകളും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതുവഴി സ്ഥിരമായി ഇരുചക്രവാഹന യാത്രികർക്ക് നടുവേദനയും ചെറിയ അപകടങ്ങളും പതിവാണെന്നും നാട്ടുകാർ പറയുന്നു.

പ്രദേശത്തെ താമസക്കാരെ എടുക്കാൻ ക്യാബ് ഡ്രൈവർമാർ വിസമ്മതികുന്നത് പതിവാണെന്നുമുള്ള ആശങ്ക പ്രദേശത്തെ താമസക്കാർ ഉന്നയിച്ചു. കൂടാതെ ആംബുലൻസുകളും ഇതുവഴിയുള്ള യാത്രയുടെ പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ വളരെ വൈകിയാണ് ആശുപത്രികളിൽ എത്തുന്നതെന്നും പ്രദേശത്ത് രണ്ട് ഫയർ സ്റ്റേഷനുകൾ ഉണ്ടായിരുന്നിട്ടും റോഡിന്റെ ശോചനീയാവസ്ഥ കാരണം രണ്ടിനും കൃത്യസമയത്ത് എത്താൻ കഴിയുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ബിബിഎംപിക്കും ബിഡിഎയ്ക്കും നിരവധി പരാതികൾ നൽകിയിട്ടും ഇതുവരെ ഫലമുണ്ടായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us