ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കാർ തടഞ്ഞ് കവർച്ച 

ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ യാത്രക്കാർ കവർച്ചയ്ക്കിരയാകുന്നത് പതിവാകുന്നു.

കഴിഞ്ഞ ദിവസം കുടകിലെ ഗോണിക്കുപ്പ സ്വദേശികളായ കാർ യാത്രികരെ ബൈക്കിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിർത്തി കൊള്ളയടിക്കുകയായിരുന്നു. 

മാലയും വളയും കമ്മലുമുൾപ്പെടെ 28 ഗ്രാം സ്വർണാഭരണങ്ങൾ ഇവരിൽനിന്ന്‌ കവർന്നു.

നഗരത്തിൽ നിന്ന് കുടകിലെ ഗോണിക്കുപ്പയിലേക്ക് പോകുകയായിരുന്ന ദമ്പതിമാരെ ശ്രീരംഗപട്ടണക്ക് സമീപമാണ് കൊള്ളയടിച്ചത്.

  തോൽവികളിൽ നിന്ന് പാഠം പഠിച്ച 'ട്രബിൾ ഷൂട്ടർ'; ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ വീര്യം സ്കൂൾ കാലം തൊട്ടേ

പോലീസാണെന്ന് പറഞ്ഞെത്തിയ സംഘം കാർ തടയുകയായിരുന്നു. കാർ വേഗം കുറച്ചുപോകുന്നത് ചോദ്യംചെയ്തു.

തുടർന്ന് ഭീഷണിപ്പെടുത്തി ഇവരുടെ സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

ദമ്പതിമാർ ശ്രീരംഗപട്ടണ പോലീസിൽ പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts