സംസ്ഥാനത്ത്‌ ആർടിസി ബസുകളും സുരക്ഷിതമല്ല: കർണാടക ആർടിസി ബസ് മോഷണം പോയി

ബെംഗളൂരു : നോർത്ത് കല്യാണ കർണാടക ആർ.ടി.സി.യുടെ ബസ് മോഷണംപോയി. കലബുറഗി ചിഞ്ചോളി ബസ് സ്റ്റാൻഡിൽനിന്നുമാണ് കെ.എ. 38 എഫ് 971 നമ്പറിലുള്ള ബസ് മോഷണം പോയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.

പോലീസിന് ലഭിച്ച വിവരം പ്രകാരം മോഷ്ടാക്കൾ ബസ് അതിർത്തികടത്തി തെലങ്കാന ഭാഗത്തേക്ക് കൊണ്ടുപോയെന്നാണ്. ഡ്രൈവർ താക്കോൽ ബസിൽ തന്നെ വെച്ചതിനാലാകാം മോഷ്ടാക്കൾ ബസുമായി കടന്നതെന്നാണ് സൂചന.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

ചിഞ്ചോളി പോലീസ് കേസെടുത്തു. പോലീസിന്റെ രണ്ടു പ്രത്യേക സംഘം ബസിനായി തിരച്ചിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts