രാത്രികാല പോലീസ് പരിശോധനകൾക്ക് സ്കാനർ സംവിധാനവുമായി സംസ്ഥാന പോലീസ്

ബെംഗളൂരു: രാത്രിയിലെ പോലീസ്പരിശോധനയ്ക്ക് സ്കാനർ സംവിധാനവുമായി കർണാടക പോലീസ്. ദക്ഷിണ കന്നഡയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്കാനിങ് മെഷീനുകൾ (മൊബൈൽ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് സിസ്റ്റം) നൽകി.

സംശയാസ്പദ സാഹചര്യങ്ങളിൽ കാണുന്നവരുടെ വിശദവിവരങ്ങൾ അറിയാനുള്ള സംവിധാനമാണിത്. ആളുടെ വിരൽ സ്കാനറിൽ വെച്ചാൽ അയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അറിയാൻ കഴിയും. വാഹനത്തിന്റെ വിശദാംശങ്ങളും ലഭിക്കും.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ഇതുവരെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചുവെച്ച കംപ്യൂട്ടർ സംവിധാനത്തിന്റെ സഹായത്തോടെയാണ് സ്കാനർ പ്രവർത്തിക്കുക. എ.ടി.എം. കാർഡ് സ്വൈപ്പ് യന്ത്രം പോലെ എളുപ്പം കൈയിൽ കൊണ്ടുനടക്കാൻ പറ്റുന്ന സ്കാനറാണിത്.

ഒരാളെ ചോദ്യം ചെയ്യാതെതന്നെ അയാളുടെ ക്രിമിനൽ പശ്ചാത്തലം അറിയാൻ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. രാത്രിയിലെ പോലീസ് പരിശോധനയ്ക്ക് ഇത് മുതൽക്കൂട്ടാവും. ദക്ഷിണ കന്നഡ എസ്.പി. ഡോ. അമാതെ വിക്രമാണ് ഈ സംവിധാനം പ്രാവർത്തികമാക്കാൻ നേതൃത്വം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ
[masterslider id="10"]

Related posts