‘സ്മാർട്ട് സിറ്റി’ ഭൂഗർഭ ഡ്രെയിനേജ് കുഴി യാതൊരു സംരക്ഷണവുമില്ലാതെ വൃത്തിയാക്കാൻ 3 തൊഴിലാളികളെ ഏൽപ്പിച്ചതായി റിപ്പോർട്ട്.

ബെംഗളൂരു: ജീവൻ അപായപ്പെടുത്തുന്ന രീതിയിൽ നഗരത്തിലെ ഒരു ഭൂഗർഭ ഡ്രെയിനേജ് കുഴി യാതൊരു സംരക്ഷണ ഉപകരണവുമില്ലാതെ വൃത്തിയാക്കാൻ മൂന്ന് തൊഴിലാളികളെ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ബാംഗ്ലൂർ സ്മാർട്ട് സിറ്റി പ്രോജക്റ്റിനായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയുടെ കരാറുകാരൻ നടത്തിയ നിയമലംഘനമാണ് ഇത്.

ശിവാജിനഗർ സബ് രജിസ്ട്രാർ ഓഫീസിനടുത്ത്  ഇൻഫൻട്രി റോഡിനും യൂണിയൻ സ്ട്രീറ്റ് ജംഗ്ഷനും സമീപമുള്ള ഒരു കുഴിക്ക് അകത്തേക്ക് പോകുന്ന മൂന്ന് പേരെ ഒക്ടോബർ 11 തിങ്കളാഴ്ച രാവിലെ, അഭിഭാഷകനായ ആക്ടിവിസ്റ്റ് വിനയ് ശ്രീനിവാസ കണ്ടതോടെയാണ്  സംഭവം പുറത്ത് വന്നത്.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

ഇത് നിയമവിരുദ്ധമാണെന്നും ജീവന് ഭീഷണിയുണ്ടാകാമെന്നും കോൺട്രാക്ടർമാർക്ക് വിനയ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ജോലി നിർത്തിവച്ചു.

വിനയ് ചിത്രീകരിച്ച വീഡിയോകളിൽ മൂന്നുപേരിൽ ഒരാൾ നെഞ്ചിന്റെ അളവിൽ വെള്ളം ഉള്ള കുഴിയുടെ അകത്തേക്ക് പോകുന്നതും മലിനജലം കലർന്നതായി തോന്നുന്ന വെള്ളം പുറത്തെടുക്കുന്നതും കാണിക്കുന്നു. സ്മാർട്ട് സിറ്റി മാനേജിംഗ് ഡയറക്ടർ രാജേന്ദ്ര ചോളൻ (ഐഎഎസ്), ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർകമൽ പന്ത് എന്നിവരെയും അദ്ദേഹം ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts