മോഷണം പോയ ബസ് തെലുങ്കാനയിൽ നിന്നും കണ്ടെത്തി 

ബെംഗളൂരു: കലബുറഗി ജില്ലയിലെ ചിഞ്ചോളി ബസ് സ്റ്റേഷനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ മോഷണം പോയ  കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്‌ തെലങ്കാനയില്‍ നിന്ന് കണ്ടെത്തി.

പ്രസിദ്ധമായ ഭൂകൈലാസ ക്ഷേത്രത്തിന് സമീപമുള്ള അന്തരാം തണ്ടയില്‍ നിന്നാണ് ബസ് കണ്ടെത്തിയത്. റോഡിലെ കുഴിയില്‍ ബസിന്‍റെ ചക്രം കുടുങ്ങിയതോടെ മോഷ്‌ടാവ് ബസ് അവിടെ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

ചിഞ്ചോളി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മോഷ്‌ടിക്കപ്പെട്ടത്. ബീദറില്‍ നിന്ന് തിങ്കളാഴ്‌ച രാത്രി 9.15 ഓടെ ചിഞ്ചോളിയില്‍ എത്തിയതായിരുന്നു ബസ്. ഇന്ന് പുലര്‍ച്ചെ ഡ്രൈവര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ബസ് മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബസുമായി മോഷ്‌ടാവ് തണ്ടൂര്‍ വഴി തെലങ്കാനയിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

പിന്നാലെ പോലീസ് രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച്‌ ബസിനായി തെരച്ചില്‍ ആരംഭിച്ചു. ടോള്‍ പ്ലാസകളിലെയും വഴിയോര കടകളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷത്തില്‍ പോലീസ് സംഘം ഒടുവില്‍ ബസ് കണ്ടെത്തുകയായിരുന്നു.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

അതേസമയം ബസ് കണ്ടെത്തിയെങ്കിലും മോഷ്‌ടാവിനെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ ബസ് മോഷ്ടിച്ചതിന്‍റെ കാരണം വ്യക്തമാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts